Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പാൽ വില ലിറ്ററിന് 5 രൂപ കൂട്ടാൻ മിൽമ ആലോചിക്കുന്നു.ഈ മാസം ചേരുന്ന ഭരണ സമിതി യോഗത്തിൽ തീരുമാനമുണ്ടായേക്കും എന്നാണ് റിപ്പോർട്ട്.കാലിത്തീറ്റ വില വർധനയിലൂടെ കർഷകനുണ്ടാകുന്ന നഷ്ടം കുറയ്ക്കാനാണിത്.
പാൽ ഉൽപാദനച്ചെലവ് കൂടി വരുന്ന സാഹചര്യത്തിൽ പാൽ ലിറ്ററിന് 5 രൂപ കൂട്ടണമെന്നാണ് ക്ഷീരകർഷകരുടെ ആവശ്യം.കർഷകരെ പിടിച്ചു നിർത്താൻ പാൽ വില കൂട്ടാതെ നിവൃത്തിയില്ലെന്നാണ് മിൽമയുടെ നിലപാട്.പ്രതിദിനം 10,80,000 ലിറ്റർ പാലാണ് കേരളത്തിൽ ഉൽപാദിപ്പിക്കുന്നത്.ബാക്കി ആവശ്യമായ പാൽ അന്യ സംസ്ഥാനത്ത് നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.കൂടുതൽ കർഷകരെ ആകർഷിച്ചില്ലെങ്കിൽ പാലുൽപാദനം ഇനിയും താഴോട്ട് പോകും.ഈ മാസം ചേരുന്ന ഭരണസമിതി യോഗത്തിൽ കർഷകരുടെ പ്രശ്നം അടിയന്തിര ചർച്ചയ്ക്ക് വെക്കാനാണ് തീരുമാനം.സർക്കാരുമായി ആലോചിച്ച ശേഷമായിരിക്കും അന്തിമ തീരുമാനം.
Leave a Reply