Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 9:40 pm

Menu

Published on April 29, 2013 at 5:26 am

140 കേന്ദ്രങ്ങളിലേക്ക് ജെറ്റ്, ഇത്തിഹാദ് സംയുക്ത സര്‍വീസ്

jet-to-140-centers-ethihad-service

ദുബൈ: ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനിയായ ജെറ്റ് എയര്‍വെയ്സിന്‍െറ 24 ശതമാനം ഓഹരികള്‍ വാങ്ങിയതോടെ യു.എ.ഇ ദേശീയ വിമാന കമ്പനിയായ ഇത്തിഹാദ് ഇന്ത്യന്‍ വ്യോമയാന മേഖലയില്‍ കൂടുതല്‍ സ്വാധീനം ചെലുത്താന്‍ വഴിയൊരുങ്ങി. അതേസമയം, കടുത്ത സാമ്പത്തിക പ്രതിസന്ധിയിലുള്ള ജെറ്റിന് അന്തര്‍ദേശീയ സര്‍വീസ് രംഗത്തും മറ്റും ഇത്തിഹാദിന്‍െറ സഹായം ഏറെ പ്രയോജനപ്പെടും.
ഇരു കമ്പനികളും ചേര്‍ന്ന് നിരവധി മേഖലകളില്‍ സഹകരണത്തിന് ധാരണയായി. ഇതിന്‍െറ അടിസ്ഥാനത്തില്‍, 140 കേന്ദ്രങ്ങളിലേക്ക് സംയുക്തമായി സര്‍വീസ് നടത്തും. ചെലവ് ചുരുക്കി, ലാഭം വര്‍ധിപ്പിക്കുകയാണ് ഇതിന്‍െറ ലക്ഷ്യം.
ജെറ്റ് എയര്‍വെയ്സ് അബൂദബിയില്‍ ‘ഗള്‍ഫ് ഗേറ്റ്വേ’ സ്ഥാപിക്കുകയും അബൂദബി അന്തര്‍ദേശീയ സര്‍വീസ് കേന്ദ്രമാക്കുകയും ചെയ്യും. അബൂദബി കേന്ദ്രീകരിച്ച് ലോകത്തിന്‍െറ വിവിധ ഭാഗങ്ങളിലേക്ക് ജെറ്റ് സര്‍വീസ് വ്യാപിപ്പിക്കാനാണ് പദ്ധതി. ‘ഗള്‍ഫ് ഗേറ്റ്വേ’ സ്ഥാപിക്കുന്നതിലൂടെ അബൂദബിയെ ബന്ധിപ്പിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, പശ്ചിമേഷ്യയിലെ മറ്റു രാജ്യങ്ങള്‍, അമേരിക്ക, യൂറോപ്, ആഫ്രിക്ക എന്നിവിടങ്ങളിലേക്ക് കൂടുതല്‍ സര്‍വീസ് ഏര്‍പെടുത്താന്‍ ജെറ്റിന് സാധിക്കും.
ഇന്ത്യയില്‍ ഒമ്പത് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന ഇത്തിഹാദ്, ജെറ്റിന് ഇന്ത്യയിലുള്ള 23 കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തും. ഇവിടെ നിന്നുള്ള യാത്രക്കാര്‍ക്ക് നിരവധി അന്തര്‍ദേശീയ കേന്ദ്രങ്ങളിലേക്ക് വളരെ എളുപ്പത്തില്‍ കണക്ഷന്‍ വിമാനങ്ങള്‍ ലഭ്യമാകുമെന്നതാണ് ഇതിന്‍െറ പ്രധാന നേട്ടം. മറുഭാഗത്ത്, ഇത്തിഹാദ് യാത്രക്കാര്‍ക്ക് ഇന്ത്യയിലെ ജെറ്റ് സര്‍വീസ് കേന്ദ്രങ്ങളിലേക്ക് കണക്ഷന്‍ വിമാനങ്ങള്‍ ലഭിക്കും.
ഇത്തിഹാദ് ഇപ്പോള്‍ തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി, ന്യൂദല്‍ഹി, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ബംഗളൂരു, അഹ്മദാബാദ് എന്നിവിടങ്ങളിലേക്കാണ് സര്‍വീസ് നടത്തുന്നത്. പ്രതിവാരം 59 വിമാനങ്ങള്‍ ഇന്ത്യയിലേക്ക് പോകുന്നു. അബൂദബിയില്‍നിന്ന് ഇന്ത്യയിലേക്ക് പ്രതിവാര സീറ്റുകള്‍ 50,000 ആക്കി വര്‍ധിപ്പിക്കാന്‍ ഇന്ത്യയും യു.എ.ഇയും ധാരണയിലെത്തിയതിന്‍െറ പ്രയോജനവും ഇത്തിഹാദിനാണ്. ഈ സീറ്റുകള്‍ മുഴുവന്‍ ഇത്തിഹാദിന് ലഭിക്കുമ്പോള്‍, ഇന്ത്യക്ക് ലഭിച്ച 50,000 സീറ്റുകള്‍ എയര്‍ ഇന്ത്യ, ജെറ്റ്, ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് തുടങ്ങിയ കമ്പനികള്‍ക്ക് വീതിച്ചുനല്‍കണം. അതേസമയം, ജെറ്റിന് അനുവദിക്കുന്ന സീറ്റിന്‍െറ പ്രയോജനം കണക്ഷന്‍ വിമാനങ്ങളിലൂടെ ഇത്തിഹാദിന് ലഭിക്കും.
രണ്ടു കമ്പനികളും തമ്മില്‍ കോഡ് ഷെയറിങിന് പുറമെ വിവിധ മേഖലകളില്‍ സഹകരിക്കും. വിമാന സര്‍വീസ്, പുതിയ വിമാനങ്ങള്‍ വാങ്ങല്‍, അറ്റകുറ്റപ്പണി, ഇന്ധനവും സ്പെയര്‍പാര്‍ട്സും വാങ്ങല്‍, ഉപകരണങ്ങളുടെയും കാറ്ററിങിന്‍െറയും വിതരണം തുടങ്ങിയ മേഖലകളിലാണ് സഹകരണം.

Loading...

Leave a Reply

Your email address will not be published.

More News