Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വല്ലപ്പോഴും ഒന്ന് മദ്യപിക്കുന്നത് അത്ര വലിയ തെറ്റൊന്നുമല്ല. പക്ഷേ മദ്യപിച്ചു കഴിഞ്ഞ് ചെയ്യുന്ന കാര്യങ്ങൾ നിങ്ങളുടെ നിയന്ത്രണത്തിലല്ലെങ്കിൽ അത് കൈവിട്ട കളിയാണ്. മദ്യപാനം ആരോഗ്യപരമായും മാനസികപരമായും പ്രശ്‌നങ്ങൾ മാത്രമാണ് സൃഷ്ടിക്കുക.ഇത് മാത്രമല്ല കുടുംബപ്രശ്‌നങ്ങളും മദ്യപിക്കുന്നതിലൂടെ ഉണ്ടാകും എന്നതാണ് സത്യം. മദ്യപാനം ഉണ്ടാക്കുന്ന പൊല്ലാപ്പുകളെക്കുറിച്ച് പലർക്കും അറിയില്ല. അറിഞ്ഞാലും പലരും ഈ ദു:ശ്ശീലം നിർത്താനും ശ്രമിക്കില്ല.ഒരിക്കലും മദ്യപിച്ചതിനു ശേഷം ചെയ്യാൻ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് വായിച്ചറിയൂ
ഡ്രൈവിങ്
മദ്യപിച്ചതിനു ശേഷമുള്ള ഡ്രൈവിങ് പലപ്പോഴും നമ്മുടെ നാട്ടില്‍ സ്ഥിരമാണ്. ഇതിന്റെ ഫലമായി മാത്രമുണ്ടാവുന്ന അപകടങ്ങളുടെ എണ്ണവും ഒട്ടും കുറവല്ല. അതുകൊണ്ട് ഇനി മദ്യപിച്ചതിനു ശേഷമുള്ള ഡ്രൈവിങ് അല്‍പം ശ്രദ്ധിക്കുന്നത് നല്ലതാണ്.
മെസേജുകൾ സൂക്ഷിച്ച്
മദ്യപിച്ച ശേഷം പ്രകോപനമുണ്ടാകാൻ എളുപ്പമാണ്. അതുകൊണ്ട് തന്നെ മദ്യപിച്ചാൽ മെസേജ് അയയ്ക്കുന്നത് അല്‍പം ശ്രദ്ധിക്കുക. നമ്മൾ ഉദ്ദേശിച്ച ആൾക്കായിരിക്കില്ല പലപ്പോഴും സന്ദേശങ്ങൾ പോവുക, ചിലപ്പോൾ ഉദ്ദേശിച്ച കാര്യത്തിലേക്കല്ല പറഞ്ഞെത്തുന്നത്
ഓണ്‍ലൈനിലെ കളി സൂക്ഷിക്കുക
മദ്യപാനത്തിനു ശേഷം ഓണ്‍ലൈനിൽ കൂടുതൽ സമയം ചിലവഴിക്കുന്നത് ബന്ധങ്ങൾ വഷളാക്കും. മാത്രമല്ല ചിത്രമെടുക്കുന്നതും അത് ഓണ്‍ലൈനിൽ പോസ്റ്റ് ചെയ്യുന്നതും സൂക്ഷിച്ചില്ലെങ്കില്‍ അതും വലിയ പ്രശ്‌നങ്ങൾക്ക് കാരണമാകും.
അപരിചതരുമായുള്ള അടുപ്പം
മദ്യപിച്ചതിനു ശേഷം അപരിചിതരുമായി അടുപ്പം സ്ഥാപിക്കുന്നത് പരമാവധി കുറയ്ക്കുക. ഇത്തരക്കാർക്കാകട്ടെ നമ്മളെ പറ്റിക്കാൻ യാതൊരു പ്രയാസവും ഉണ്ടാവില്ല എന്നതാണ് കാര്യം.
പഴയബന്ധങ്ങൾ പുതുക്കുന്നത്
പലപ്പോഴും മദ്യപിച്ചു കഴിഞ്ഞാലായാരിക്കും പലർക്കും പഴയ ബന്ധങ്ങൾ പുതുക്കുന്നതിന് താല്‍പ്പര്യം വര്‍ദ്ധിക്കുക. ഇത് നിങ്ങളുടെ നിലവിലുള്ള ബന്ധത്തെ പോലും ഇല്ലാതാക്കും.
വഴക്ക് മാക്‌സിമം ഒഴിവാക്കുക
വഴക്ക് മദ്യപിച്ച് കഴിഞ്ഞാല്‍ പലരുടേയും നേരമ്പോക്കാണ്. എന്നാല്‍ അതുണ്ടാക്കുന്ന പൊല്ലാപ്പുകള്‍ പലപ്പോഴും ഹാങ്ഓവര്‍ മാറിയാലും പോവില്ല എന്നതാണ് സത്യം.
ജോലിക്കാര്യത്തിലും പണികിട്ടും
മദ്യപിച്ചു കഴിഞ്ഞ ശേഷം ജോലിസംബന്ധമായ കാര്യങ്ങള്‍ സംസാരിക്കരുത്. ഇത് പലപ്പോഴും നിങ്ങളുടെ ജോലി തന്നെ ഇല്ലാതാക്കാന്‍ കാരണമാകും. മാത്രമല്ല ഇത്തരത്തിലുള്ള ഫോണ്‍ സംഭാഷണത്തോട് പ്രതികരിക്കാതിരിക്കുന്നതാണ് നല്ലത്.
Leave a Reply