Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 25, 2026 8:37 am

Menu

Published on February 11, 2016 at 10:46 am

നെല്ലിക്ക കഴിക്കുന്നത്‌ സൂക്ഷിച്ചു മതി…!

side-effects-of-amla-you-should-be-aware-of

വിറ്റാമിൻ സി കൊണ്ട് സമ്പുഷ്ടമാണ് നെല്ലിക്ക. ആരോഗ്യത്തിനും സൗന്ദര്യത്തിനും നെല്ലിക്ക വളരെ ഉത്തമമാണ്. എന്നാൽ എന്തിനും ഗുണം മാത്രമല്ല ദോഷവും ഉണ്ടാവും. അതു തന്നെയാണ് നെല്ലിക്കയുടെ കാര്യത്തിലും സംഭവിക്കുന്നത്. നെല്ലിക്കയുടെ ഉപയോഗം ആരോഗ്യത്തിന് ദോഷമുണ്ടാക്കുന്നു എന്നാണ് പറയപ്പെടുന്നത്. എങ്ങനെയൊക്കെ നെല്ലിക്ക നമുക്ക് ദോഷം ഉണ്ടാക്കുന്നു എന്ന് നോക്കാം.

വയറിന്റെ അസ്വസ്ഥത
പലപ്പോഴും നെല്ലിക്കയുടെ ഉപയോഗം വയറിന്റെ അസ്വസ്ഥതയ്ക്ക് കാരണമാകും. നെല്ലിക്കയിൽ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട് എന്നതു തന്നെയാണ് വയറിന് അസ്വസ്ഥതയുണ്ടാക്കാന്‍ കാരണം. ഇത് ഹൈപ്പർ അസിഡിറ്റി ഉണ്ടാകാനിടയാകുന്നു.

വയറിളക്കത്തിന് കാരണം
മലബന്ധം ഇല്ലാതാക്കാൻ ഏറ്റവും ബെസ്റ്റ് ആണ് നെല്ലിക്ക. എന്നാൽ ഇതിന്റെ ഉപയോഗം അധികമായാൽ അത് വയറിളക്കത്തിന് കാരണമാകും എന്നതാണ് യാഥാര്‍ത്ഥ്യം.

ജലദോഷത്തേയും പനിയേയും കൂട്ടുന്നു
ജലദോഷവും പനിയുമുള്ളപ്പോള്‍ നെല്ലിക്ക ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. കാരണം നെല്ലിക്കയുടെ ഉപയോഗം ജലദോഷത്തേയും പനിയേയും കൂടുതലാക്കുകയാണ് ചെയ്യുന്നത്.

പ്രമേഹരോഗികൾക്ക് ദോഷം
നെല്ലിക്ക തേനിലിട്ടും മറ്റു പല രൂപങ്ങളില്‍ ലഭിയ്ക്കുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾ നെല്ലിക്ക ഉപയോഗിക്കുമ്പോൾ അല്‍പം കൂടുതൽ ശ്രദ്ധ നല്‍കുന്നത് നല്ലതാണ്.

അലർജി
അലർജിയുണ്ടാക്കുന്നതിന് മുൻപന്തിയിലാണ് നെല്ലിക്ക. അടിവയറ്റിലെ വേദന, വയർ സംബന്ധമായ പ്രശ്‌നങ്ങൾ, ഛർദ്ദി തുടങ്ങിയവയ്ക്ക് പലപ്പോഴും നെല്ലിയ്ക്കയുടെ ഉപയോഗം കാരണമാകുന്നു.

മൂത്രതടസ്സം
മൂത്ര തടസ്സം സൃഷ്ടിക്കുന്നതിനും നെല്ലിക്കയ്ക്ക് കഴിയും. പലപ്പോഴും മൂത്രമൊഴിക്കുമ്പോഴുള്ള വേദനയും നെല്ലിക്കയുടെ ഉപയോഗത്തിന്റെ ഫലമാണ്.

അനാവശ്യമായി തടി കുറയ്ക്കുന്നു
തടി കുറയ്ക്കണം എന്ന് ആഗ്രഹമുള്ളവർക്ക് നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ മെലിഞ്ഞിരിക്കുന്നവര്‍ നെല്ലിക്ക കഴിയ്ക്കുമ്പോള്‍ അല്‍പം ശ്രദ്ധിക്കെണ്ടിയിരിക്കുന്നു. കാരണം ഇത് അനാവശ്യമായി നമ്മുടെ ഉള്ള തടി കൂടി കുറയ്ക്കുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News