Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക് : ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്‍ ഇനി മൈക്രോസോഫ്റ്റിന് സ്വന്തം. ഏകദേശം 26.2 ബില്യന്‍ ഡോളറിനാണ്(1.74 ലക്ഷം കോടി രൂപ) ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തത്. ഇതു സംബന്ധിച്ച കരാറില്‍ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദല്ലെയും ലിങ്ക്ഡ്ഇന്‍ സിഇഒ ജെഫ് വെയ്‌നറും ഒപ്പുവെച്ചു. എന്റര്‍പ്രൈസ് സോഷ്യല്‍ മീഡിയയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതന്റെ ഭാഗമായാണ് മൈക്രോസോഫ്റ്റ് ലിങ്ക്ഡ്ഇന്‍ സ്വന്തമാക്കുന്നത്. 433 മില്യന്‍ ഉപയോക്താക്കള്‍ ഉള്ള ലിങ്ക്ഡ്ഇന്‍ നിലവിലുള്ള ഏറ്റവും വലിയ പ്രഫഷനല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റാണ്. ഓഹരി ഒന്നിന് 196 ഡോളര്‍ എന്ന നിരക്കില്‍ 49.5 ശതമാനം പ്രീമിയത്തോടെയാണ് ലിങ്ക്ഡ് ഇന്‍ മൈക്രോസോഫ്റ്റ് ഏറ്റെടുത്തിരിക്കുന്നത്.ഏറ്റെടുക്കല്‍ പൂര്‍ത്തിയാകുന്നതോടെ ലിങ്ക്ഡ്ഇന്‍, മൈക്രോസോഫ്റ്റിന്റെ പ്രൊഡക്ടിവിറ്റി, ബിസിനസ് പ്രോസസ് യൂണിറ്റിന്റെ ഭാഗമാകും. ഇന്ത്യക്കാരനായ സത്യ നദല്ല മൈക്രോസോഫ്റ്റിന്റെ തലപ്പത്ത് എത്തിയ ശേഷം നടന്നിട്ടുള്ള ഏറ്റവും വലിയ ഏറ്റെടുക്കലാണിത്. ഇതോടെ മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് അധിഷ്ഠിത സേവനങ്ങളിലും മറ്റും കൂടുതല്‍ ബിസിനസ് നേടാനാകും. 2003 മേയിലാണ് ലിങ്ക്ഡ്ഇന്‍ പ്രവര്‍ത്തനം ആരംഭിച്ചത്.
Leave a Reply