Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 26, 2026 8:54 pm

Menu

Published on August 11, 2016 at 8:42 am

കല്യാണം ഉറപ്പിച്ചശേഷം വരന്‍ വധുവിന്റെ നഗ്നചിത്രങ്ങള്‍ വാങ്ങി;ചിത്രങ്ങള്‍ യുവതിയുടെ പിതൃസഹോദരിക്ക് അയച്ചു; കല്യാണത്തിനു മുമ്പേ ഇത്തരം ചിത്രങ്ങള്‍ അയച്ച യുവതി ശരിയല്ലെന്ന് പറഞ്ഞ് വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവ് അറസ്റ്റില്‍

man-arrested-for-allegedly-sending-nude-photos

കടുത്തുരുത്തി: പ്രതിശ്രുത വധുവിന്റെ നഗ്നചിത്രങ്ങള്‍ വാട്‌സ് അപ്പിലൂടെ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ആദിത്യപുരം തേക്കുംകാലായിൽ തരുൺ (26) ആണ് അറസ്റ്റിലായത്. ഉദയനാപുരം സ്വദേശിനിയായ പെണ്‍കുട്ടിയുമായുള്ള വിവാഹം നിശ്ചയിച്ചതിന്  ശേഷം ഇരുവരും ചാറ്റിംഗ് തുടങ്ങുകയായിരുന്നു. ഇവര്‍ തമ്മിലുള്ള അടുപ്പം വര്‍ദ്ധിക്കുകയും ചാറ്റിങ്ങിനിടയില്‍ തരുണ്‍ യുവതിയുടെ നഗ്നചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. നിര്‍ബന്ധം സഹിക്കവയ്യാതായതോടെ യുവതി നഗ്ന ചിത്രങ്ങൾ പ്രതിശ്രുത വരാന് അയച്ചു കൊടുത്തു.എന്നാൽ പിന്നീട് യുവതിയില്‍ സ്വഭാവദ്യൂഷ്യം ആരോപിച്ച് നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് പിന്‍മാറി. കാര്യം ചോദിക്കാന്‍ വിളിച്ച പെൺകുട്ടിയുടെ പിതൃസഹോദരിക്കു പെൺകുട്ടിയുടെ നഗ്ന ഫോട്ടോയും അയച്ചുകൊടുത്തു. ഇനിയും കളിച്ചാല്‍ ഫോട്ടോ മുഴുവന്‍ ഫേസ്ബുക്കില്‍ പരസ്യമാക്കുമെന്നും ഭീഷണിപ്പെടുത്തി.  പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി കൊടുത്തതോടെ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News