Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 8:46 am

Menu

Published on August 26, 2016 at 12:07 pm

ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കടിയില്‍ 17 മണിക്കൂര്‍ തലകീഴായി നിന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു(വീഡിയോ)

schoolgirl-trapped-for-17-hours-pulled-alive-from-rubble-after-apocalyptic-italian-earthquake

റോം: കഴിഞ്ഞ ദിവസം ഇറ്റലിയിലുണ്ടായ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനേഴ് മണിക്കൂര്‍ തലകീഴായി കിടന്ന ബാലിക അത്ഭുതകരമായി രക്ഷപെട്ടു. ഇറ്റാലിയന്‍ നഗരമായ പെസ്‌കരാ ഡെല്‍ ട്രോന്റയിലായിരുന്നു പത്തുവയസുള്ള പെണ്‍കുട്ടിയും കുടുംബവും താമസിച്ചിരുന്നത്. വീടിനു അകത്തായിരുന്നു ഭൂചലനസമയത്ത് ജൂലിയ എന്ന പെണ്‍കുട്ടി. കെട്ടിടം തകര്‍ന്നതോടെ പെണ്‍കുട്ടി അവശിഷ്ടങ്ങള്‍ക്കിടയിലായി. അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തെരച്ചിലിലാണ് പെണ്‍കുട്ടി കുടുങ്ങിക്കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്.തുടര്‍ന്ന് പെണ്‍കുട്ടിയെ സേനാംഗങ്ങള്‍ പുറത്തെടുത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പതിനേഴ് മണിക്കൂറോളം തലകീഴായി കിടന്ന പെണ്‍കുട്ടിയുടെ രക്ഷപെടല്‍ സേനാംഗങ്ങളെപ്പോലും അത്ഭുതപ്പെടുത്തി. പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. പെണ്‍കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ഇറ്റാലിയന്‍ നഗരമായ പെസ്‌കാര ഡെല്‍ ട്രോന്റയില്‍ ഇന്നലെ പുലര്‍ച്ചെ 3.30ന് ആണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 247 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News