Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ലോകത്ത് ഏറ്റവും കൂടുതല്‍ വില്‍പ്പന നടന്ന നോക്കിയയുടെ 3310 മൊബൈല്‍ ഫോണ്‍ തിരിച്ചുവരുന്നു. ഈ മാസം അവസാനം ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോക്കിയ 3310 ന്റെ പുതിയ അവതാരത്തെ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നോക്കിയ 3310 തിരിച്ചുവരുന്നത് സംബന്ധിച്ച് നേരത്തെ തന്നെ നിരവധി വെബ്‌സൈറ്റുകളില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നോക്കിയ ബ്രാന്‍ഡ് ഉടമസ്ഥാവകാശം കരസ്ഥമാക്കിയ എച്ച്.എം.ഡി ഗ്ലോബലാണ് നോക്കിയ 3310 ന്റെ പരിഷ്‌കരിച്ച പതിപ്പ് പുറത്തിറക്കുന്നത്. ഏകദേശം 4000 രൂപയായിരിക്കും ഈ ഹാന്‍ഡ്‌സെറ്റിന്റെ വില. ഫെബ്രുവരി 26 വൈകീട്ട് 4.30 നാണ് നോക്കിയ ഇവന്റ് നടക്കുന്നത്.

ഇപ്പോള്‍ വിപണിയിലെ താരങ്ങളായ വമ്പന്മാരേക്കാള്‍ മുന്‍പ് മൊബൈല്‍ ഫോണ്‍ വിപണിയിലെ എതിരില്ലാത്ത രാജാവായിരുന്നു നോക്കിയ 3310. ലോകത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിച്ച ഹാന്‍ഡ് സെറ്റുകള്‍ നോക്കിയ 1100, നോക്കിയ 3310 എന്നിവയായിരുന്നു.
16 വര്‍ഷങ്ങള്‍ക്ക് മുന്‍പെത്തിയ ആ ഫോണ്‍ 12.6 കോടി യൂണിറ്റുകളുടെ വില്‍പ്പനയാണ് അന്ന് നടത്തിയത്. ഇപ്പോള്‍ ഇതു വരെ ലോകത്ത് വിറ്റഴിച്ച ഫോണ്‍ മോഡലുകളില്‍ പത്താം സ്ഥാനത്താണ് ഇതിന്റെ സ്ഥാനം. പുറത്തിറക്കുന്ന 3310യുടെ പുതിയ പതിപ്പ് ഏത് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുകയെന്ന വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇതിനൊപ്പം നോക്കിയയുടെ പ്രശസ്തമായ എന്‍ സീരീസ് ഫോണുകളും വീണ്ടും അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Leave a Reply