Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:10 pm

Menu

Published on March 1, 2017 at 11:58 am

ജീപ്പ് സ്വന്തമാക്കാനാഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത

jeep-compass-to-be-priced-from-rs-16-lakh-onwards-in-india

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഗ്രാന്റ് ചെറോക്കി, റാംഗ്ലര്‍ അണ്‍ലിമിറ്റഡ് എന്നീ മോഡലുകള്‍ ഇന്ത്യയിലേക്കുള്ള വരവ് ആരാധകര്‍ക്ക് ആവേശമായിരുന്നു.

jeep-compass-to-be-priced-from-rs-16-lakh-onwards-in-india1

എന്നാല്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്യുന്ന ഈ മോഡലുകളുടെ വില ഇതിനെ സ്വന്തമാക്കാന്‍ ആഗ്രഹിച്ചവര്‍ക്ക് തിരിച്ചടിയായിരുന്നു. എന്നാലിപ്പോഴിതാ ഈ പ്രശ്‌നത്തിന് പരിഹാരമാകുകയാണ്. ജീപ്പ് ഇന്ത്യയില്‍ നിര്‍മ്മിക്കാനൊരുങ്ങുകയാണ് ഫിയറ്റ് ക്രൈസ്ലര്‍. പുത്തന്‍ കോംപാക്ട് എസ്.യു.വിയായ ജീപ് കോംപസ് പുണെയ്ക്കടുത്ത് രഞ്ജന്‍ഗാവിലുള്ള ശാലയിലും നിര്‍മ്മിക്കാനാണ് കമ്പനിയുടെ പദ്ധതി.

പ്രാരംഭ വിലയെന്ന നിലയില്‍ 16 ലക്ഷം രൂപയ്ക്കായിരിക്കും ജീപ്പ് കോംപസ് വില്‍പ്പനയ്‌ക്കെത്തുക എന്നാണ് കമ്പനിയില്‍ നിന്ന് ലഭിക്കുന്ന ഔദ്യോഗിക വിവരം. ജീപ്പിന്റെ ചെറു എസ്.യു.വിയായ റെനഗേഡിന്റെ പ്ലാറ്റ്‌ഫോമിലാണ് ഇതിന്റെയും നിര്‍മ്മാണം. എങ്കിലും ഇന്ത്യന്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് വീല്‍ബേസ് കൂടിയ വാഹനമായിരിക്കും കോംപസ്.

jeep-compass-to-be-priced-from-rs-16-lakh-onwards-in-india2

നേരത്തെ കോംപസിന്റെ വില 25 ലക്ഷം രൂപയില്‍ താഴെ നിര്‍ത്താനാണ് കമ്പനി ശ്രമിക്കുന്നതെന്നായിരുന്നു കരുതിയിരുന്നത്. ബി.എം.ഡബ്ല്യു എക്‌സ് വണ്‍, ഔഡി ക്യു ത്രീ, ടൊയോട്ട ഫോര്‍ച്യൂണര്‍, ഹ്യുണ്ടായ് ട്യുസോണ്‍, ഫോഡ് എന്‍ഡേവര്‍, ഹോണ്ട സി.ആര്‍.വി, ഷെവര്‍ലെ ട്രെയ്ല്‍ ബ്ലേസര്‍ എന്നിവയോടാകും വിപണിയില്‍ കോംപസ് നേരിട്ട് ഏറ്റുമുട്ടുകയെന്നാണ് കരുതിയിരുന്നത്. എന്നാല്‍ വില 16 ലക്ഷത്തില്‍ ആരംഭിച്ചാല്‍, ടൊയോട്ട ഇന്നോവ, ടാറ്റ ഹെക്‌സ, മഹീന്ദ്ര എക്‌സ്.യു.വി 500 അടക്കം ഇന്ത്യന്‍ വിപണയിലെ പല ജനപ്രിയ മോഡലുകള്‍ക്കും കോംപസ് ഭീഷണിയാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News