Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ദിവസങ്ങള്‍ക്ക് മുന്‍പാണ് റിലയന്‍സ് ജിയോ 4ജി തങ്ങളുടെ പ്രൈം പ്ലാനുകള്‍ പ്രഖ്യാപിച്ചത്. 19 രൂപ മുതല്‍ 9,999 രൂപവരെയുള്ള പ്ലാനുകള്‍ കമ്പനി പ്രഖ്യാപിച്ചിരുന്നു.
ഇതില്‍ പ്രധാനപ്പെട്ട ഒന്നാണ് ജിയോ പ്രൈം അംഗത്വം. 99 രൂപ ഒറ്റത്തവണ റീചാര്‍ജിലൂടെ ഒരു വര്‍ഷത്തേക്ക് ജിയോയുടെ പ്രൈം മെമ്പറാകാം. മാര്‍ച്ച് ഒന്നു മുതല്‍ 31 വരെയുള്ള ഏതെങ്കിലും ദിവസം ഈ റീച്ചാര്‍ജ് ചെയ്യണം.
ഇതു കൂടാതെ മാര്‍ച്ച് 31ന് മുമ്പ് സൈന്‍ അപ്പ് ചെയ്യുകയും വേണം. സൈന്‍ അപ്പ് ചെയ്യുമ്പോള്‍ ഒരു കോംബോ പായ്ക്കും തിരഞ്ഞെടുക്കേണ്ടതുണ്ട്. നിലവിലെ ന്യൂ ഇയര്‍ ഓഫര്‍ അവസാനിക്കുന്ന ഏപ്രില്‍ 1 മുതലാണ് ജിയോ പ്രൈം ഓഫര്‍ ലഭ്യമായി തുടങ്ങുക. 2018 മാര്‍ച്ച് 31 വരെയാണ് ഇതിന്റെ കാലാവധി.
ഇതില്‍ 4ജി ഡാറ്റയ്ക്ക് പുറമെ സൗജന്യ വോയ്സ് കോള്‍, എസ്.എം.എസ് എന്നിവയും സൗജന്യമായി തുടരുമെന്ന് ജിയോ അറിയിച്ചിട്ടുണ്ട്.
ഈ ഓഫര്‍ പ്രഖ്യാപിച്ചതിനു പിന്നാലെ 303 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയില്‍ 28 ജിബി ഡാറ്റ എന്ന ഓഫറും റിലയന്‍സ് ആദ്യമേ പ്രഖ്യാപിച്ചിരുന്നു. ദിവസേന 10 (10.82 രൂപ) രൂപയ്ക്ക് 1 ജിബി ഡാറ്റ എന്നതായിരുന്നു കമ്പനി ചെയര്മാന് മുകേഷ് അംബാനിയുടെ വാഗ്ദാനം. എന്നാലിപ്പോള്‍ 303 രൂപ പ്ലാനിനൊപ്പമുള്ള മറ്റു പ്രൈം പ്ലാനുകളും ജിയോ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്.
ഇതില്‍ 19 രൂപയ്ക്ക് ഒരു ദിവസ കാലാവധിയില്‍ 200 എംബി 4ജി ഡാറ്റ നല്കുന്ന പ്ലാനാണ് പ്രൈം പ്ലാനുകളില്‍ ഏറ്റവും കുറഞ്ഞത്. 49 രൂപയ്ക്ക് മൂന്നു ദിവസത്തേയ്ക്ക് 600 എംബി ഡാറ്റ, 96 രൂപയ്ക്ക് ഏഴു ദിവസത്തേയ്ക്ക് 7 ജിബി ഡാറ്റ എന്നിവയാണ് 100 രൂപയില്‍ താഴെയുള്ള മറ്റു പ്ലാനുകള്‍.
മറ്റൊരു പ്ലാനായ 149ല്‍ 28 ദിവസത്തേയ്ക്ക് 2 ജിബി 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. 499 രൂപയ്ക്ക് 56 ജിബി 4ജി ഡാറ്റ ഇതേ കാലയളവിലേക്ക് ലഭിക്കും. ഇതിന് പ്രതിദിനം 2 ജിബി എന്ന ഫെയര്‍ യൂസേജ് പോളിസി ബാധകമാണ്. ദിവസ ഉപയോഗം 2 ജിബി കവിഞ്ഞാന് ഡാറ്റാ സ്പീഡ് കുറയും. 303 രൂപയുടെ ഓഫറിലും യൂസേജ് പോളിസി ബാധകമാണ്. ഒരു ജിബിയാണിത്.
എന്നാല്‍ 999 രൂപ മുതലുള്ള പ്ലാനുകള്‍ക്ക് ഈ വ്യവസ്ഥ ബാധകമല്ല. 999 രൂപയ്ക്ക് 60 ദിവസത്തേക്ക് 60 ജിബി ഡാറ്റ, 1999 രൂപയ്ക്ക് 90 ദിവസത്തേയ്ക്ക് 125 ജിബി ഡാറ്റ, 4999 രൂപയ്ക്ക് 180 ദിവസത്തേയ്ക്ക് 350 ജിബി ഡാറ്റ, 9999 രൂപയ്ക്ക് 360 ദിവസത്തേയ്ക്ക് 750 ജിബി ഡാറ്റ എന്നിവയാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്ന ഉയര്‍ന്ന മൂല്യമുള്ള പ്ലാനുകള്‍.
ജിയോ പ്രൈം അംഗമാകാതെയും ജിയോ 4ജി ഉപയോഗിക്കാനാകും. എന്നാല്‍ പ്രൈം അംഗത്വം നേടിയില്ലെങ്കില്‍ പ്ലാനുകളില്‍ ലഭിക്കുന്ന ഡാറ്റയുടെ അളവ് കുറയുമെന്ന കാര്യം ഓര്‍ക്കേണ്ടതാണ്. 19 രൂപയുടെ പ്ലാനില്‍ പ്രൈം അംഗത്തിന് 200 എംബി ഡാറ്റ ലഭിക്കുമ്പോള്‍ 100 എംബി മാത്രമാകും സാധാരണ ഉപയോക്താവിന് ലഭിക്കുക.
പ്രൈം അംഗത്തിന് 7 ജിബി ലഭിക്കുന്ന 96 രൂപയുടെ പായ്ക്കില്‍ സാധാരണ ഉപയോക്താവിന് ലഭിക്കുക 600 എംബി മാത്രമാകും. 149 പ്ലാനില്‍ ഒരു ജിബിയാകും ലഭിക്കുക. 303 രൂപയ്ക്ക് 28 ജിബി എന്നത് 2.5 ജിബിയായി ചുരുങ്ങും. ഇവയ്ക്കെല്ലാം പ്രൈം അംഗത്തിന് ലഭിക്കുന്ന കാലാവധി ലഭിക്കും.
Leave a Reply