Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

August 27, 2026 3:22 am

Menu

Published on March 7, 2017 at 11:09 am

പുതിയ ഐഫോണിന്റെ വിവരങ്ങള്‍ പുറത്ത്

iphone-8-rumors-display-size-oled-specs

സാന്‍ഫ്രാന്‍സിസ്‌കോ: ആപ്പിള്‍ ഐഫോണിന്റെ ഓരോ പതിപ്പും പുറത്തിറങ്ങും മുന്‍പ് അതിനെ പറ്റി നിരവധി ഊഹാപോഹങ്ങളും പ്രത്യേകതകളും വാര്‍ത്തകളില്‍ നിറയുന്നത് പതിവാണ്. ഇതില്‍ ചിലത് ശരിയായി വരാറുമുണ്ട്. എക്കാലവും ടെക് പ്രേമികള്‍ ഇത്ര ആകാംഷയോടെ കാത്തിരിക്കുന്ന മറ്റൊരു ബ്രാന്‍ഡ് ഇല്ല എന്നു തന്നെ പറയാം.

ഇപ്പോഴിതാ ഐ ഫോണിന്റെ പത്താം പതിപ്പ് പുറത്തിറക്കാന്‍ കമ്പനി തയ്യാറെടുക്കവേ, ടെക് ലോകത്തിന് ആകാംക്ഷ സമ്മാനിച്ചു കൊണ്ട് പുതിയ ഫോണിന്റെ പ്രത്യേകതകളും പുറത്തു വന്നുതുടങ്ങി. ഐ ഫോണ്‍ എക്‌സ് എന്നോ  ഐ ഫോണ്‍ 8 എന്നോ ആകും പേരെന്നാണ് സൂചന.

ഐ ഫോണ്‍ 7 സീരീസുമായി താരതമ്യപ്പെടുത്തുമ്പോള്‍ 5.8 ഇഞ്ച് ഡിസ്പ്ലേയാകും പുതിയ മോഡലിനെന്നും ബിസിനസ് ദിനപത്രമായ നിക്കിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വില സംബന്ധിച്ച വ്യക്തമായ സൂചനകള്‍ വന്നിട്ടില്ലെങ്കിലും യു.എസില്‍ ഫോണിന് 1,000 ഡോളറെങ്കിലും വരുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ആപ്പിള്‍ പുറത്തിറക്കുന്ന ഏറ്റവും വില കൂടിയ ഫോണാകും ഇതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇപ്പോഴുള്ള ഐ ഫോണില്‍ ഡാറ്റ ട്രാന്‍സ്ഫറിനും മറ്റും ഉപയോഗിക്കുന്ന ലൈറ്റ്നിങ് പോര്‍ട്ടിനു പകരം യു.എസ്.ബി. കോഡ് ഉപയോഗിച്ചേക്കുമെന്നും പറയപ്പെടുന്നു.

കൂടാതെ ടച്ച് ഐഡി ബട്ടനു പകരം സ്‌ക്രീനിന്റെ എവിടെ തൊട്ടാലും ടച്ച് ഐഡിയുടെ മാതൃകയില്‍ പ്രവര്‍ത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒ.എല്‍.ഇ.ഡി ഡിസ്പ്ലേ, വയര്‍ലെസ് ചാര്‍ജിങ് സംവിധാനം എന്നിവയും പുതിയ ഐഫോണില്‍ കണ്ടേക്കാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News