Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 7:54 pm

Menu

Published on May 4, 2017 at 5:13 pm

എല്ലുകളുടെ ബലത്തിന് ആഹാരത്തില്‍ ശ്രദ്ധിക്കണം

foods-help-for-strong-bone

നമ്മുടെ ശരീരത്തിലെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യം സംരക്ഷിക്കേണ്ടത് അത്രയും അത്യാവശ്യമായ കാര്യമാണ്. കാരണം ശരീരത്തിന്റെ ഘടനയ്ക്കും ബലത്തിനും ഇവയുടെ സംരക്ഷണമില്ലാതെ ഒന്നും സാധിക്കില്ല.

ഇതിനായി ചില പ്രത്യേക വൈറ്റമിനുകളും ധാതുക്കളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണവും എല്ലുകളുടെ ആരോഗ്യവും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്ന് ഓര്‍ക്കുക.

പേശികളുടെ ബലത്തിനും എല്ലുകളുടെ ആരോഗ്യത്തിനും മഗ്‌നീഷ്യം ഒഴിചച്ുകൂടാനാകാത്ത ഒന്നാണ്. പാരാതൈറോയിഡ് ഹോര്‍മോണിന്റെ ശരിയായ പ്രവര്‍ത്തനത്തിനു മഗ്‌നീഷ്യം ആവശ്യമാണ്. കാത്സ്യം വലിച്ചെടുക്കുന്നതില്‍ പാരാ തൈറോയിഡ് ഹോര്‍മോണിനു വളരെ പ്രധാനപ്പെട്ട പങ്കുണ്ട്.

മഗ്‌നീഷ്യത്തിന്റെ അഭാവം എല്ലുകളുടെ ബലക്കുറവ്, കാല്‍സിഫിക്കേഷന്‍ സാധ്യത ഇവ വര്‍ദ്ധിപ്പിക്കുന്നു. മഗ്‌നീഷ്യം ഏറെ അടങ്ങിയ ഭക്ഷണവസ്തുക്കള്‍ എള്ള്, ഏത്തപ്പഴം, അണ്ടിപ്പരിപ്പ്, സ്പിനാച്ച്, മറ്റ് ഇലക്കറികള്‍ എന്നിവയാണ്. ഇവ ആഹാരത്തില്‍ ഉള്‍പ്പെടുത്തേണ്ടതിന്റെ ആവശ്യകതയെ പറ്റി പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇതിനൊപ്പം തന്നെ ശരീരത്തിന് ഏറ്റവും ആവശ്യമായ ഒരു ധാതുവാണ് കാത്സ്യം. ഏകദേശം ഒരു കിലോയോളം കാത്സ്യം നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്നുണ്ടെങ്കിലും അതിന്റെ 99 ശതമാനവും എല്ലുകളാണ് കൈക്കലാക്കുന്നത്.

ശരീരത്തിലെ മറ്റു പ്രധാന പ്രവര്‍ത്തനങ്ങള്‍ക്കും കാത്സ്യം ആവശ്യമാണ്. കാത്സ്യത്തിന്റെ അഭാവം ഉണ്ടാകുന്നുവെങ്കില്‍ എല്ലുകളില്‍ ശേഖരിച്ചിരിക്കന്ന കാത്സ്യം മറ്റു പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നു. ഇത് എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാന്‍ കാരണമാകും.

പയറുപരിപ്പു വര്‍ഗങ്ങളിലും ഇലക്കറികളിലും അണ്ടിപ്പരിപ്പിലും കാത്സ്യം അടങ്ങിയിട്ടുണ്ട്. ചെറിയ മുള്ളോടുകൂടിയ മത്സ്യം, മത്തി, നെയ്മത്തി, നെത്തോലി എന്നിവയിലും കാത്സ്യം സമൃദ്ധമാണ്.

അതേസമയം പോഷകങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഏതെങ്കിലും ഒന്നു മാത്രം കൂടുതല്‍ കഴിക്കുന്നതു കൊണ്ടു ശരീരത്തിന് അവ പ്രയോജനപ്പെടുത്താന്‍ സാധിക്കില്ല. കാത്സ്യം ശരീരം ആഗീരണം ചെയ്യണമെങ്കില്‍ വൈറ്റമിന്‍ ഡിയുടെ സാന്നിധ്യം ആവശ്യമാണ്.

ശരീരത്തിന് ആവശ്യമുള്ള തൊണ്ണൂറു ശതമാനം വൈറ്റമിന്‍ ഡിയും ശരീരത്തില്‍ തന്നെ ഉല്‍പാദിപ്പിക്കുന്നതാണ്. പ്രായം കൂടിയവരിലും അധികം വെയിലു കൊള്ളാത്തവരിലും വൈറ്റമിന്‍ ഡിയുടെ അഭാവം കൂടുതലാണ്. വേനല്‍ക്കാലത്തു ഒരു ദിവസം 15 മുതല്‍ 30 മിനിറ്റുവരെ സൂര്യപ്രകാശം ഏല്‍ക്കുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് വരെയുള്ള വൈറ്റമിന്‍ ഡി ശരീരം ഉല്‍പാദിപ്പിക്കും. മുട്ടയുടെ മഞ്ഞ, നെയ്യ് മത്തി, കരള്‍, മത്തി എന്നിവയില്‍ വൈറ്റമിന്‍ ഡി ഉണ്ട്.

ചില ഭക്ഷണങ്ങള്‍ എല്ലുകള്‍ക്ക് ബലക്ഷയം ഉണ്ടാക്കാതെ സംരക്ഷിക്കുന്നവയാണ്. എന്നാല്‍ മറ്റു ചില വസ്തുക്കള്‍, അമിതമായി കഴിച്ചാല്‍ എല്ലുകള്‍ക്ക് കാര്യമായ ക്ഷയം ഉണ്ടാക്കുകയും ചെയ്യും. ബലക്ഷയം ഉണ്ടാക്കുന്നവയില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉപ്പ്.

ഒരു ദിവസം ഒരു ടീസ്പൂണ്‍ ഉപ്പില്‍ കൂടുതല്‍ കഴിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സംസ്‌കരിച്ച ഭക്ഷണവസ്തുക്കള്‍, അച്ചാര്‍, പപ്പടം എന്നിവയില്‍ ഉപ്പിന്റെ അളവു കൂടുതലാണ്.

കഫീനിന്റെ അമിത ഉപയോഗം കാല്‍സ്യത്തിന്റെ ആഗിരണത്തെ തടസ്സപ്പെടുത്തുന്നു. കഫീന്‍ അടങ്ങിയ കാപ്പിയും ശീതള പാനീയങ്ങളും കഴിവതും ഒഴിവാക്കുക.

 

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News