Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 1:14 pm

Menu

Published on May 24, 2017 at 5:40 pm

ധൈര്യമായി ഇനി നെയ്യ് ഉപയോഗിച്ചോളൂ

ghee-healthy-or-not

നെയ്യ് പണ്ടുമുതല്‍ക്കേ നമ്മുടം ഭക്ഷണ രീതിയുടെ ഭാഗമാണ്. എന്നാല്‍ അടുത്ത കാലത്തായി ആരോഗ്യബോധമുള്ള പലരും അനാരോഗ്യകരം എന്ന പേരുപറഞ്ഞ് നെയ്യ് ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കാറാണ് പതിവ്. നെയ്യ് ശരിക്കും അനാരോഗ്യകരമാണോ?

കോണ്‍ജുഗേറ്റഡ് ലിനോലെനിക് ആസിഡ് എന്ന ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് നെയ്യില്‍ അടങ്ങിയിട്ടുണ്ട്. ഇത് ദിവസവും കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുക മാത്രമല്ല അര്‍ബുദത്തില്‍ നിന്നു പോലും സംരക്ഷണം നല്‍കും. മാത്രമല്ല കൊഴുപ്പിനെ നീക്കാനും കൊഴുപ്പ് കോശങ്ങളെ ചൂരുക്കാനും സഹായിക്കുന്ന അമിനോ ആസിഡുകളും നെയ്യിലുണ്ട്.

പാചകത്തിന് ഉപയോഗിക്കാന്‍ ഏറ്റവും നല്ലത് നെയ്യാണെന്നും പറയപ്പെടുന്നു. ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുമ്പോള്‍ സസ്യ എണ്ണകളെയോ സീഡ് ഓയിലുകളെയോ അപേക്ഷിച്ച് വളരെ കുറച്ച് ടോക്‌സിനുകളെ മാത്രമേ നെയ്യ് പുറന്തള്ളുന്നുള്ളൂ. സോയാബീന്‍ എണ്ണ നെയ്യിനെക്കാള്‍ പത്തുമടങ്ങ് അക്രിലാമൈഡ് പുറപ്പെടുവിക്കുന്നു എന്നാണ് ഒരു പഠനം പറയുന്നത്.

കൂടാതെ വളരെ ഉയര്‍ന്ന താപനിലയില്‍ നെയ്യിന് ഉയര്‍ന്ന സ്‌മോക്കിങ്ങ് പോയിന്റ് ഉണ്ട്. അതുകൊണ്ട് ഫ്രീറാഡിക്കലുകളായി അത് വിഘടിക്കപ്പെടുന്നില്ല. ശരീരകലകള്‍ക്കു കേടുപാടുകള്‍ വരുത്തുന്ന ഉറപ്പില്ലാത്ത തന്മാത്രളകളാണ് ഫ്രീ റാഡിക്കലുകള്‍. അതായത് ധൈര്യമായി നിങ്ങള്‍ക്ക് എന്തും നെയ്യില്‍ വറുക്കാം.

നെയ്യില്‍ നിന്നും മില്‍ക്ക് സോളിസുകള്‍ നീക്കം ചെയ്തതിനാല്‍ എളുപ്പം കേടാകില്ല. നെയ്യ് സൂക്ഷിച്ചു വയ്ക്കാന്‍ വളരെ എളുപ്പവുമാണ്. ഫ്രിഡ്ജില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. ആഴ്ചകളോളം റൂം ടെമ്പറേച്ചറിലും നെയ്യ് സൂക്ഷിക്കാവുന്നതാണ്.

ഉയര്‍ന്ന അളവില്‍ ബ്യൂട്ടിറിക് ആസിഡും മറ്റ് ലഘു ശ്രേണി പൂരിത കൊഴുപ്പുകളും നെയ്യിലുണ്ട്. ഇത് ദഹനത്തിന് സഹായകമാണ്. വെണ്ണയെക്കാള്‍ ഗാഢത കൂടുതല്‍ ഉള്ളതിനാലാണിത്. കൂടാതെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന കോണ്‍ജുഗേറ്റഡ് ലിനോലെനിക് ആസിഡ് നെയ്യില്‍ ധാരാളം ഉണ്ട്. നെയ്യ് കഴിച്ചാല്‍ ശരീരഭാരം കുറയും എന്നു ചുരുക്കം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News