Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 27, 2026 6:16 pm

Menu

Published on June 13, 2017 at 5:38 pm

കണ്ണുകളുടെ ആരോഗ്യത്തിന് ഈ ഭക്ഷണങ്ങള്‍

foods-for-eye-health

ആരോഗ്യം എന്നാല്‍ ഹൃദയം, തലച്ചോറ്, എല്ല് എന്നിവയുടെ ആരോഗ്യത്തിനാകും മിക്കവരും ശ്രദ്ധ കൊടുക്കുക. ആരോഗ്യത്തോടെ ഇരിക്കുക എന്നാല്‍ കണ്ണുകളുടെയും ആരോഗ്യം പ്രധാനമാണ്.

പ്രായമാകുമ്പോള്‍ കണ്ണുകളെ ബാധിക്കുന്ന രോഗങ്ങളാണ് തിമിരം, കണ്ണുകളുടെ പേശികളെ ബാധിക്കുന്ന മാക്യുലാര്‍ ഡീജനറേഷന്‍, കണ്ണുകളിലെ വരള്‍ച്ച, രാത്രി കാഴ്ച മങ്ങല്‍ തുടങ്ങിയവ. ഇവ ബാധിക്കാതെ പ്രായമാകുമ്പോഴും കണ്ണുകള്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നത് പ്രധാനമാണ്.

ആരോഗ്യകരവും ഊര്‍ജ്ജസ്വലവുമായ ജീവിതരീതിക്ക് കണ്ണുകളുടെ ആരോഗ്യത്തിനായി ചില ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും പ്രധാനമാണ്. ചില വൈറ്റമിനുകളും ധാതുക്കളും കണ്ണുകളുടെ ആരോഗ്യത്തിന് കൂടിയേ തീരൂ. അതില്‍ പ്രധാനമാണ് വൈറ്റമിന്‍ എ.

കാരറ്റ്, ഓറഞ്ചു നിറത്തിലുള്ള പഴങ്ങള്‍, മത്തങ്ങ, മധുരക്കിഴങ്ങ് ഇവയിലെല്ലാം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്. ബീറ്റാകരോട്ടിന്‍ ആണ് കാരറ്റിന് ഓറഞ്ച് നിറം നല്‍കുന്നത്. വൈറ്റമിന്‍ സി, പൊട്ടാസ്യം, നാരുകള്‍ എന്നിവയും ഈ പഴങ്ങളിലും പച്ചക്കറികളിലും ഉണ്ട്. ഇവ കണ്ണിന് വളരെ നല്ലതാണ്.

വൈറ്റമിന്‍ സിയുടെ കലവറയായ ഓറഞ്ച്, നാരങ്ങ, മുസാംബി മുതലായവയും സ്‌ട്രോബറി, ബ്ലൂബെറി മുതലായ ബെറിപ്പഴങ്ങളും കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്.

ബ്രോക്കോളി അര്‍ബുദവും ഹൃദ്രോഗവും തടയാന്‍ മാത്രമല്ല കണ്ണുകള്‍ക്കും നല്ലത്. കാബേജ്, കോളിഫ്‌ളവര്‍ മുതലായ ക്രൂസിഫെറസ് പച്ചക്കറികളില്‍ ല്യൂട്ടിന്‍, സിസാന്തിന്‍ എന്നിവയ്ക്കു പുറമെ വൈറ്റമിന്‍ സി യും അടങ്ങിയിട്ടുണ്ട്.

പരിപ്പ്, മറ്റ് പയര്‍വര്‍ഗങ്ങള്‍ എന്നിവയില്‍ സിങ്ക് അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ യെ കരളില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. സിങ്കിന്റെ കുറവ് നേത്രരോഗങ്ങള്‍ക്ക് കാരണമാകും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News