Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 5:22 pm

Menu

Published on November 6, 2017 at 3:10 pm

ഇത് ആഴ്ചയില്‍ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാന്‍

soda-increase-risk-of-heart-disease

ജീവിതശൈലീ രോഗങ്ങള്‍ എന്ന് സാധാരണമായിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴും നമ്മുടെ ഭക്ഷണ രീതികളാണ് ഇവിടെ വില്ലനാകുന്നത്. സോഫ്റ്റ് ഡ്രിങ്കുകളും ഫാസ്റ്റ്, ജങ്ക് ഫുഡുകളും ഇന്ന് സര്‍വ്വസാധാരണമായിരിക്കുന്നു. എന്നാല്‍ വല്ലപ്പോഴും മാത്രമേ ഇതൊക്കെ കഴിക്കാറുള്ളൂ എന്നാണ് മിക്ക ആളുകളും പറയാറുള്ളത്.

എന്നാലിപ്പോഴിതാ സോഡ ഉള്‍പ്പടെയുള്ള സോഫ്റ്റ് ഡ്രിങ്കുകളുടെ ചെറിയ അളവിലുള്ള ഉപയോഗം പോലും കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് പുതിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. വല്ലപ്പോഴും ഒരെണ്ണമേ കഴിക്കുന്നുള്ളൂ എന്നു വിചാരിച്ച് ആശ്വസിക്കേണ്ടെന്നര്‍ത്ഥം.

ആഴ്ചയില്‍ രണ്ടു കുപ്പി മതി നിങ്ങളെ ഹൃദ്രോഗിയാക്കാന്‍. മാത്രമല്ല പക്ഷാഘാതം, പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ പിടിപെടാനും സാധ്യതയേറെയാണ്. ആധുനികജീവിതശൈലികളും തെറ്റായ ഭക്ഷണക്രമവുമെല്ലാം ഇന്നത്തെ കാലത്ത് കാര്‍ഡിയോ മെറ്റബോളിക് വൈകല്യങ്ങള്‍ക്ക് വളരെയധികം കാരണമാകുന്നുണ്ടെന്നു ഈ പഠനം നടത്തിയ സൗത്ത്ആഫ്രിക്കയിലെ സ്‌റെല്ലന്‍ബോഷ് സര്‍വകലാശാലയിലെ പ്രൊഫസര്‍ ഫാടിയല്‍ ഈസോപ് പറയുന്നു.

ദഹനസംബന്ധമായ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ പൊതുവേ മിക്കവരും ഉപയോഗിക്കുന്ന ഒന്നാണ് സോഡ. പുതിയ പഠനങ്ങള്‍ പ്രകാരം ആഴ്ചയില്‍ രണ്ടു കുപ്പി സോഡ ഉപയോഗിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമത്രേ.

12 ഔണ്‍സ് സോഡയ്ക്ക് പോലും നിങ്ങളുടെ രക്തസമ്മര്‍ദം കൂട്ടാന്‍ കഴിയുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. മെറ്റബോളിസത്തിന്റെ അളവ് കുറയ്ക്കാനും സോഡ കാരണമാകുന്നു. സോഡ സ്ഥിരമായി കുടിക്കുന്നവരില്‍ നടത്തിയ പഠനത്തിന്റെ ഫലമായാണ് ഇത്തരത്തിലൊരു നിഗമനത്തില്‍ എത്തിയത്.

സോഫ്റ്റ് ഡ്രിങ്കുകള്‍ ദിവസവും കഴിക്കുമ്പോള്‍ അതിലുള്ള പഞ്ചസാരയുടെ അളവ് പാന്‍ക്രിയാസില്‍ കൂടുതല്‍ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു. ഇത് ശരീരത്തിന് വേണ്ടത്ര ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാതെ വരുത്തുന്നു. ഇതാണ് പിന്നെ വലിയ ആരോഗ്യപ്രശ്‌നമായി പരിണമിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News