Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 16, 2026 10:27 am

Menu

Published on October 26, 2013 at 2:11 pm

സൗദിയില്‍ സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠിയുള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

a-15-years-old-boy-allegedly-gang-rapped-in-soudi

റിയാദ്:സൗദിയില്‍ 15 കാരനായ സ്കൂള്‍ വിദ്യാര്‍ഥിയെ സഹപാഠിയുള്‍പ്പെടെ അഞ്ചുപേര്‍ ചേര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്തു.കാര്‍ സ്റ്റണ്ട് കാണിക്കാമെന്ന് വാഗ്ദാനം ചെയ്താണ് സഹപാഠി ബാലനെ തന്‍റെ കാറില്‍ കയറ്റിയത്.തുടര്‍ന്ന് ഇരുവരും റിയാദിന് പുറത്തുള്ള വിജനമായ പ്രദേശത്ത് എത്തുകയായിരുന്നു.ഇവിടെ സഹപാഠിയുടെ സുഹൃത്തുക്കളായ 4 പേര്‍ കാത്തുനിന്നിരുന്നു.സംശയം തോന്നിയ ബാലന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അഞ്ചുപേരും ചേര്‍ന്ന് കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്യുകയായിരുന്നു.
വീട്ടില്‍ മടങ്ങിയെത്തിയ ബാലന്‍ പിതാവിനെ വിവരമറിയിച്ചു.പിതാവിൻറെ പരാതിയില്‍ പോലീസ് കേസെടുക്കുകയും ഉടന്‍തന്നെ അഞ്ചുപേരേയും അറസ്റ്റുചെയ്യുകയും ചെയ്തു.കോടതിയില്‍ പ്രതികള്‍ കുറ്റം നിഷേധിച്ചെങ്കിലും ബാലന്‍ ബലാല്‍സംഗത്തിനിരയായതായി വൈദ്യ പരിശോധനയില്‍ വ്യക്തമായിരുന്നു. സഹപാഠിക്ക് കോടതി അഞ്ചുവര്‍ഷം തടവാണ് വിധിച്ചത്. സുഹൃത്തുക്കള്‍ക്ക് മൂന്ന് വര്‍ഷം വീതം തടവും വിധിച്ചു.പെണ്‍കുട്ടികള്‍ക്ക് മാത്രമല്ല ആണ്‍കുട്ടികള്‍ക്കും ഇക്കാലത്ത് രക്ഷയില്ല എന്നാണ് വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News