Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:32 am

Menu

Published on October 21, 2013 at 10:52 am

പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ പിതാവും സഹോദരനും ചേര്‍ന്ന് രണ്ടായി വെട്ടി കിണറ്റിലിട്ടു

a-16-year-old-girl-was-murdered-his-father-and-brother

ഇന്‍ഡോര്‍:മധ്യ പ്രദേശിലെ ദേവാസിലാണ്‌ നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്‌. അന്യജാതിക്കാരനായ യുവാനെ പ്രണയിച്ചതിനാല്‍ പ്ലസ്‌ടു വിദ്യാര്‍ത്ഥിനിയെ വാടകക്കൊലയാളികളെ ഉപയോഗിച്ച്‌ രണ്ടായി വെട്ടി കിണറ്റിലിട്ടു.പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ നജിന (18) ആണ് കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷം രൂപയ്ക്കാണ് ഇന്‍ഡോറില്‍ നിന്നുള്ള മൂന്ന് വാടകകൊലയാളികള്‍ക്ക് പിതാവ് മകള്‍ക്ക് ക്വട്ടേഷന്‍ നല്‍കിയത്.
കഴിഞ്ഞ സെപ്റ്റംബര്‍ 30 ന് എന്ട്രന്‍സ് കോച്ചിംഗ് ക്ലാസ്സിന് പോയ പെണ്‍കുട്ടി ക്ലാസ് കഴിഞ്ഞു മൂത്ത സഹോദരി ഹസീനയെ ഫോണില്‍ വിളിച്ച് താന്‍ പലവ്യഞ്ജനങ്ങള്‍ വാങ്ങാന്‍ പോകുകയാണെന്ന് അറിയിച്ചിരുന്നു. ഇതിന് ശേഷം പെണ്‍കുട്ടിയെ കാണാതെയാകുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് ഖജ്രാന ബൈപാസിന് സമീപമുള്ള കിണറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
പെണ്‍കുട്ടിയുടെ പേരില്‍ അമ്മ മുഴുവന്‍ സ്വത്തുക്കളും എഴുതിവച്ചിരുന്നു. പെണ്‍കുട്ടി അന്യജാതിക്കാരനെ വിവാഹം കഴിച്ചാല്‍ സ്വത്തുക്കള്‍ മുഴുവന്‍ അയാളില്‍ ചെന്ന് ചേരുമെന്ന ഭയമാണ് പിതാവിനെയും സഹോദരനെയും ക്രൂരകൃത്യം ചെയ്യാന്‍ പ്രേരിപ്പിച്ചത്. കൊലയാളികള്‍ പെണ്‍കുട്ടിയെ രണ്ടായി വെട്ടിമുറിച്ച ശേഷം ചാക്കില്‍ കെട്ടി ഖജ്റാന ബൈപാസിന് സമീപമുള്ള കിണറ്റില്‍ താഴ്ത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പിതാവിനെയും സഹോദരനെയും കൂടാതെ സംഭവത്തിലുള്‍പ്പെട്ട ആറു പേരെയും കസ്റഡിയിലെടുത്തിട്ടുണ്ട്. പിതാവ് കുറ്റം സമ്മതിച്ചതായും സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.

Loading...

Leave a Reply

Your email address will not be published.

More News