Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:10 am

Menu

Published on October 21, 2013 at 10:03 am

മാനസികരോഗിയായ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത് പുഴു നിറഞ്ഞ മുറിയില്‍ തള്ളി

a-20-year-old-girl-was-allegedly-raped-by-five-persons

രാജ്‌കോട്ട്: അഞ്ച് പേരടങ്ങുന്ന സംഘം മാനസികരോഗിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തശേഷം വൃത്തി ഹീനമായ പുഴുക്കള്‍ നിറഞ്ഞ ഒരു മുറിയില്‍ പെണ്‍കുട്ടിയെ ഉപേക്ഷിച്ചു . പുഴുവരിച്ച് പെണ്‍കുട്ടി മരിയ്ക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. കേസിലെ പ്രതികളായ അഞ്ചംഗസംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.18 വെള്ളിയാഴ്ചയാണ് ഈ സംഭവം നടന്നത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരാണ്. ഇവര്‍ വീട്ടിലില്ലാത്ത സമയത്താണ് പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ട് പോകുന്നത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ ഇവര്‍ ബലാത്സംഗം ചെയ്തത്. പത്ത് ദിവസം ഇവര്‍ ഇത്തരത്തില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.അതിന് ശേഷമാണ് ഉപേക്ഷിച്ച് പോയത്. വഴിയാത്രക്കാരനായ ഒരു യുവാവാണ് പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ട് അടച്ചിട്ട മുറിയ്ക്കരികെ എത്തുന്നത്. തുടര്‍ന്ന് ഇയാള്‍ നാട്ടുകാരെയും പൊലീസിനേയും വിവരം അറിയിച്ചു.
അന്വേഷണത്തിലാണ് നാല് പ്രതികള്‍ പിടിയിലായത്. വേദോ, നാഥ്, ഖീമ, ഭോലു, ഹാര്യ എന്നിവരാണ് പ്രതികള്‍. പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ഒരാള്‍ ഇപ്പോഴും ഒളിവിലാണ്.ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു

Loading...

Leave a Reply

Your email address will not be published.

More News