Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:37 am

Menu

Published on November 4, 2013 at 5:25 pm

ഇന്ത്യന്‍ വംശജനായ അധ്യപകന്‍ ന്യൂസിലന്‍ഡില്‍ അടിയേറ്റു മരിച്ചു

a-25-year-old-indian-origin-trainee-teacher-in-new-zealand-died-on-monday

ന്യൂസിലാന്റ്:ന്യൂസിലന്‍ഡില്‍ മര്‍ദ്ദനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇന്ത്യന്‍ വംശജന്‍ തരുണ്‍ അസ്താന മരിച്ചു.ഞായറാഴ്ച രാവിലെ ഓക്‌ലാന്റിലെ മക്‌ഡൊണാള്‍ഡ് റസ്‌റ്റോറന്റിനു മുന്നിലാണ് തരുണ്‍ അസ്താന എന്ന ഇരുപത്തിയഞ്ചുകാരന് മര്‍ദ്ദനമേറ്റത്.തന്റെ കാമുകിയെ കമന്റടിച്ചു എന്നാരോപിച്ച് ഒരു യുവാവ് തരുണിനെ ആക്രമിക്കുകയായിരുന്നു.
മുഖത്ത് അടിയേറ്റു നിലത്തു വീണ തരുണിന്റെ തല ഫുട്പാത്തില്‍ ഇടിച്ചു ഗുരുതരമായി പരുക്കേറ്റു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് രാവിലെ തരുണ്‍ മരണത്തിന് കീഴടങ്ങി.തരുണിനെ ആക്രമിച്ച ഗ്രെന്‍വില്‍ മക്ഫര്‍ലന്‍ഡ് എന്ന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു.ഓക് ലന്റ് സര്‍വകലാശാലയില്‍ പ്രൈമറി അധ്യാപകനാവാനുള്ള പരിശീലനത്തിലായിരുന്നു തരുണ്‍. ഒരു ആസ്പത്രിയില്‍ പാര്‍ട് ടൈമായും ജോലി ചെയ്തിരുന്നു.മികച്ച സ്വഭാവമുള്ള യുവാവായിരുന്നു തരുണ്‍ എന്നാണ് അദേഹത്തിന്റെ സുഹൃത്തുക്കള്‍ സാക്ഷ്യപ്പെടുത്തുന്നത്.

Loading...

Leave a Reply

Your email address will not be published.

More News