Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:38 am

Menu

Published on November 15, 2013 at 5:26 pm

ഭാവി വധുവിനു കാമുകൻറെ വിവാഹസമ്മാനം 9.5 കോടി രൂപ!

a-chinese-suitor-who-gave-his-future-bride-an-auspicious-8-88-million-yuan

ഷാങ്ഹായ്:കാമുകന്മാരായാൽ ഇതുപോലെ വേണം.ഇതുപറയുന്നത് മറ്റാരുമല്ല.ചൈനയിലെ ചില സുന്ദരിമാരാണ്.ഇനി സംഭവമെന്താണെന്നല്ലേ? ചൈനക്കാരനായ ഒരു യുവാവ് തന്‍റെ ഭാവി വധുവിന് വിവാഹസമ്മാനമായി നല്‍കിയത് 88.8 ലക്ഷം യുവാന്‍ അഥവാ 9.5 കോടി രൂപനോട്ടുകെട്ടുകളാക്കിയ ഈ പണം പെട്ടികളിലാക്കി തൂക്കി നോക്കിയപ്പോള്‍ ഭാരം മാത്രം 102 കിലോഗ്രാം ഉണ്ടായിരുന്നു.18 ചുമട്ടുതൊഴിലാളികള്‍ ചേര്‍ന്നാണ് ഈ നോട്ടുകെട്ടുകള്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിച്ചത്.പെട്ടികളിലും മറ്റുമായാണ് പണം എത്തിച്ചത്.കിഴക്കന്‍ പ്രവിശ്യയായ സെജിയാങ്ങിലെ ധനിക കുടുംബത്തില്‍പ്പെട്ടവരാണ് വധുവും വരനും.ഇവിടെയുള്ള ചില കുടുംബങ്ങള്‍ക്കിടയില്‍ വിവാഹത്തിന് മുന്നോടിയായി ഇത്തരം സമ്മാനങ്ങള്‍ നല്‍കുന്ന ആചാരമുണ്ടെന്നാണ് പറയുന്നത്.ചൈനയിലെ ചില സുന്ദരിമാര്‍ ഇതെന്തൊരു കാമുകനെന്ന് ആലോചിച്ച് മൂക്കത്ത് വിരല്‍ വച്ചപ്പോള്‍ ചില യുവാക്കള്‍ ഇതിനെതിരെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലൂടെ യുവാക്കള്‍ പ്രതിഷേധവും ഉയർത്തിയിട്ടുണ്ട്.ഒരു പെണ്ണ് കെട്ടുന്നതിന് ഇത്രയും ആഡംബരം വേണമോ എന്നാണ് ന്യൂജനറേഷന്‍ ചെറുപ്പക്കാരുടെ ന്യായമായ ചോദ്യം.

Loading...

Leave a Reply

Your email address will not be published.

More News