Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 22, 2025 11:48 pm

Menu

Published on October 24, 2013 at 10:27 am

എട്ടാം ക്ലാസ്സുകാരിയെ കൂട്ടബലാത്സംഗത്തിനു ശേഷം ജീവനോടെ കത്തിച്ചു

a-class-viii-student-was-allegedly-gang-raped

ലക്‌നൗ : എട്ടാം ക്ലാസ്സുകാരിയെ കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ ശേഷം ജീവനോടെ കത്തിച്ചു കൊലപ്പെടുത്തി. ജല്വന്‍ ജില്ലയിലെ ഒരായ് പ്രദേശത്തെ സിര്‍സ കലാര്‍ എന്ന സ്ഥലത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്.യാണ്
ശരീരത്തില്‍ 80 ശതമാനം പൊള്ളലേറ്റ പെണ്‍കുട്ടി ഇന്ന് രാവിലെ ജില്ലാ ആശുപത്രിയില്‍ വച്ചാണ് മരിച്ചത്. പെണ്‍കുട്ടിയുടെ ഗ്രാമത്തിലെ മൂന്നു യുവാക്കളാണ് കുറ്റകൃത്യം ചെയ്തത്. പെണ്‍കുട്ടി ചേച്ചിയ്‌ക്കൊപ്പം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നതിനായി അടുത്ത വയലില്‍ പോയി മടങ്ങുമ്പോഴായിരുന്നു യുവാക്കള്‍ ആക്രമിച്ചത്. സ്ഥലത്തെ ഗുണ്ടയായ രാം ബഹാദൂര്‍ എന്നയാളുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടിയ വലിച്ചിഴച്ച് കൊണ്ടു പോയി അടുത്തൊരു സ്ഥലത്ത് വച്ച് പീഡിപ്പിച്ചത്. തുടര്‍ന്ന് പീഡനവിവരം ഗ്രാമവാസികളെ അറിയിക്കുമെന്ന് പെണ്‍കുട്ടി ഭീഷണിപ്പെടുത്തിയതാണ് തീകൊളുത്തി കൊല്ലാന്‍ പ്രതികളെ പ്രേരിപ്പിച്ചത്.പെണ്‍കുട്ടിയുടെ ചേച്ചി ഇവരില്‍ നിന്ന് രക്ഷപ്പെട്ട് ഗ്രാമവാസികളെ വിവരമറിയിക്കുകയായിരുന്നു. ഗ്രാമവാസികള്‍ എത്തുന്നതിനു മുന്‍പ് പ്രതികള്‍ രക്ഷപ്പെടുകയും പെണ്‍കുട്ടിക്ക് ഗുരുതരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News