Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:55 am

Menu

Published on November 9, 2013 at 1:43 pm

രാജസ്ഥാനിൽ കോളെജ് വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്ക് കാമുകൻ പീഡിപ്പിച്ചു

a-college-student-rapped-in-rajasthan

രാജസ്ഥാനിൽ കോളേജ് വിദ്യാര്‍ത്ഥിനിയെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകൻ പീഡിപ്പിച്ചതിനുശേഷം ദൃശ്യങ്ങള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.രാജസ്ഥാനിലെ കോട്ട ജില്ലയിലാണ് സംഭവം അരങ്ങേറിയത്.റയില്‍‌വെ ജീവനക്കാരനായ ഇന്ദ്രപാല്‍ സിംഗാണ് ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കി ശേഷം ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്.രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് ഇന്ദ്രപാല്‍ രവീന്ദര്‍ സിംഗ് എന്ന കള്ളപ്പേരില്‍ ഫേസ്‌ബുക്കില്‍ അക്കൌണ്ട് തുറന്നത്.തുടര്‍ന്ന് ചാറ്റിങ്ങിലൂടെ കോളേജ്‌ വിദ്യാര്‍ഥിനിയുമായി അടുത്ത ഇയാള്‍ പരസ്പരം കാണാന്‍ തീരുമാനിച്ചു.ഇതിനായി ഇന്ദ്രപാല്‍ കോട്ടയിലെ ശുഭാം ഹോട്ടല്‍ റൂം ബുക്ക് ചെയ്തു.എന്നാല്‍ ഹോട്ടലില്‍ വ്യാജ പേര് നല്‍കിയാണ് ഇയാള്‍ റൂം ബുക്ക് ചെയ്തത്.തുടര്‍ന്ന് ഹോട്ടലില്‍ എത്തിയ പെണ്‍കുട്ടിയെ റൂമില്‍ എത്തിച്ചതിനുശേഷം ഇയാള്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ നഗ്നത പൂര്‍ണമായും പകര്‍ത്തിയ ഇയാള്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നതും മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തി.പീഡനത്തിനുശേഷം ഇയാള്‍ പെണ്‍കുട്ടിയെ ഹോട്ടല്‍ റൂമില്‍ തനിച്ചാക്കി കടന്നുകളയുകയായിരുന്നു.തനിക്ക് പറ്റിയ അബദ്ധം മനസിലാക്കിയ പെണ്‍കുട്ടി ഉടന്‍ തന്നെ സമീപത്തെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതിയെ കോട്ടയില്‍ നിന്നും അറസ്റ്റ് ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News