Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

October 16, 2026 4:34 am

Menu

Published on October 24, 2013 at 12:23 pm

കോടിശ്വരനായ കാമുകന്‍ തൻറെ പ്രണയിനിയ്ക്ക് സമ്മാനിക്കുന്നത് രത്‌നങ്ങള്‍ പതിപ്പിച്ച സിഗരറ്റ്!

a-diamond-sigarate-gifted-by-rasian-man

സിഗരറ്റ് വലിയിൽ നിന്നും മോചനം തേടുന്ന കാമുകിയ്ക്ക് ഇതിലും വലിയൊരു സമ്മാനം നൽകാനുണ്ടോ? സിഗരറ്റ് വലിയിൽ നിന്നും മോചനം നൽകാൻ സഹായിക്കുന്ന ഇ-സിഗരറ്റാ ണ് റഷ്യൻ കോടീശ്വരൻ തൻറെ കാമുകിയ്ക്ക് നൽകിയത്.അഞ്ചര ലക്ഷം പൗണ്ട് ആണ് ഈ ഇ=സിഗററ്റിൻറെ വില .
നാലരമാസം കൊണ്ട് നിര്‍മിച്ച ഇ- സിഗരറ്റില്‍ 1,180 പൗണ്ട് വിലപ്പിടിപ്പുള്ള ക്രിസ്റ്റല്‍ ഡയമണ്ടാണ് പതിപ്പിച്ചിരിക്കുന്നത്. 46 മഞ്ഞ സരോവ്‌സ്‌കി ക്രിസ്റ്റലുകളും 6 കാരറ്റ് ഓവല്‍ ഡയമണ്ടും സിഗരറ്റിൻറെ മുകള്‍ ഭാഗത്ത് പിടിപ്പിച്ചിട്ടുണ്ട്. അവയുടെ മാത്രം വില 46000 പൗണ്ട് വരും. 24 കാരറ്റ് സ്വര്‍ണവും സിഗരറ്റിനെ അലങ്കരിക്കുന്നു. ശിക്ഷ സ്റ്റിക്‌സ് എന്ന കമ്പനിയാണ് ഈ അമൂല്യ സിഗരറ്റിൻറെ നിര്‍മാതാക്കള്‍. പുകവലി നിര്‍ത്താന്‍ ചിലരൊക്കെ ഇ- സിഗരറ്റുകളെ ആശ്രയിക്കുക പതിവാണ്. ഇ- സിഗരറ്റിന് നല്ലതും ചീത്തയുമായ വശങ്ങളുണ്ട്. ഇ- സിഗരറ്റ് പൊട്ടിത്തെറിച്ചെന്ന വാര്‍ത്തകള്‍ അടുത്തകാലത്ത് പുറത്തുവന്നിരുന്നു.തൻറെ പ്രിയതമൻറെ സ്‌നേഹോപഹാരം അജ്ഞാത കാമുകിയെ പുകവലി ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുമോ കാത്തിരുന്നു കാണാം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News