Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:47 am

Menu

Published on October 1, 2013 at 9:57 am

കെ.എസ്.ഇ.ബി. തോഴിലാളിയായ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു.

a-kseb-worker-killed

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിലെ വേങ്ങശ്ശേരി കണ്ണമംഗലത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. അറവക്കാട് പുഞ്ചപ്പാടത്ത് കുണ്ടില്‍ പി.കെ. രാമചന്ദ്രന്റെ മകന്‍ ദീപുവാണ് (23) മരിച്ചത്.

കെ.എസ്.ഇ.ബി. കരാര്‍ത്തൊഴിലാളിയായ ദീപു ജോലിചെയ്തുകൊണ്ടിരിക്കെ ബൈക്കിലെത്തിയ ഒരാള്‍ കുത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് 4.45 ഓടെയാണ് സംഭവം.

കണ്ണമംഗലത്ത് കടയിലേക്ക് പുതിയകണക്ഷന്‍ നല്‍കുന്നതിനായി നാല് തൊഴിലാളികള്‍ പോസ്റ്റ്സ്ഥാപിക്കുന്ന ജോലി ചെയ്യുകയായിരുന്നു. ഈ സമയത്ത് ബൈക്കിലെത്തിയ യുവാവ് ദീപുവിനെ അടുത്തുവിളിച്ച് കഴുത്തില്‍ കുത്തുകയായിരുന്നെന്ന് തൊഴിലാളികള്‍ പറഞ്ഞു . ഉടനെ ഒറ്റപ്പാലത്തെ സ്വകാര്യ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നേരത്തെനടന്ന സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നാണ് പോലീസ് സംശയിക്കുന്നത്.

സംഭവത്തിനുപിന്നില്‍ സംഘപരിവാര്‍-ശിവസേനാ സംഘമാണെന്ന് സി.പി.എം. ആരോപിച്ചു.

Loading...

Leave a Reply

Your email address will not be published.

More News