Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:59 pm

Menu

Published on October 17, 2013 at 10:33 am

16കാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചയാൾ പിടിയിൽ

a-man-was-arrested-for-allegedly-abducting-a-minor-girl-from-her-house

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. അമര്‍നാഥ് കോളനിയിലെ താമസക്കാരനായകാരനായ വിദ്യാനാഥ് എന്നയാളെയാണ് പോലീസ് പിടികൂടിയത്. മംഗല്‍ഘട്ടിലുള്ള വീട്ടില്‍ നിന്നും ഇയാള്‍ 16 വയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയാണ് വിവാഹം കഴിച്ചത്. ഇയാളുടെ വീട്ടിനരികിലുള്ള കടയില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു പെണ്‍കുട്ടി. കടയില്‍വച്ച് പെണ്‍കുട്ടിയെ കണ്ട് ഇഷ്ടപ്പെട്ടാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത് എന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പരാതി കിട്ടിയതിൻറെ അടിസ്ഥാനത്തിലാണ് പോലീസ് അനേഷണം തുടങ്ങിയത്.പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ വിദ്യാനാഥ് നേരത്തെ വിവാഹിതനാണ്.
15 ദിവസം മുന്‍പാണ് ഇയാള്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. യദാഗിരിപുരയിലെ ഒരു വീട്ടില്‍ രണ്ടാഴ്ചയോളം തന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നു എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കുട്ടിയെ വീടിന് പുറത്തിറങ്ങാന്‍ ഇയാള്‍ അനുവദിച്ചിരുന്നില്ല. പെണ്‍കുട്ടി സ്വമനസ്സാലെ തനിക്കൊപ്പം വരികയായിരുന്നു എന്നാണ് വിദ്യാനാഥ് പോലീസിനോട് പറഞ്ഞത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News