Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:16 am

Menu

Published on October 23, 2013 at 12:52 pm

ദില്ലിയിൽ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച അയൽവാസി പിടിയിൽ

a-man-was-arrested-for-raping-a-5-year-old

ദില്ലി: ദില്ലിയിലെ ഷഹ്ബാദ് ഡയറി പ്രദേശത്ത് അഞ്ചുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത അയല്‍വാസിയെ പോലീസ് അറസ്റ്റുചെയ്തു. ദിലീപ് കുമാര്‍ എന്ന 22 കാരനെയാണ് അറസ്റ്റുചെയ്തത്. ബാരവാലയിലെ താമസക്കാരിയായ പെണ്‍കുട്ടി അടുത്തുള്ള കടയില്‍ പോയ സമയത്താണ് പീഡനത്തിന് ഇരയായത്.കുട്ടിയെ മധുരപലഹാരം കാണിച്ച് കൂട്ടിക്കൊണ്ടുപോവുകയും സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഒരു ബസ്സില്‍ കൊണ്ടുപോയി ഇയാള്‍ കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് കുട്ടിയെ കണ്ടെത്തിയത്. ബസ്സില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു കുട്ടിയെ മഹാഋഷി വാത്മീകി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. തുടര്‍ന്ന് ബി ആര്‍ അംബേദ്കര്‍ ആശുപത്രിയിലേക്ക് മാറ്റിയ പെണ്‍കുട്ടി ശസ്ത്രക്രിയയ്ക്ക് വിധേയയായി. കുട്ടിയുടെ ആരോഗ്യസ്ഥിതി ഇപ്പോള്‍ തൃപ്തികരമാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം.

Loading...

Leave a Reply

Your email address will not be published.

More News