Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:32 am

Menu

Published on October 16, 2013 at 10:28 am

എയര്‍ ഇന്ത്യ വിമാനത്തില്‍ വിളമ്പിയ സാന്‍ഡ് വിച്ചില്‍ പുഴു!

a-passenger-found-worms-in-his-sandwich-mid-flight

ഡല്‍ഹി :എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരനു വിളമ്പിയ സാന്‍ഡ് വിച്ചില്‍ പുഴുവിനെ കണ്ടെത്തി.
ന്യൂയോര്‍ക്ക് -ഡല്‍ഹി റൂട്ടിലെ വിമാനത്തിലെ യാത്രക്കാരനാണ് കേടു വന്ന സാന്‍ഡ്‌വിച്ച് ലഭിച്ചത്.
സെപ്റ്റംബര്‍ 28 നാണ് എയര്‍ ഇന്ത്യ വിമാനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നും ദില്ലിയിലേക്ക് വന്ന യാത്രക്കാരന് വിമാനത്തില്‍ വിതരണം ചെയ്ത് സാന്‍ഡ്‌വിച്ചില്‍ നിന്ന് വിരയെ കിട്ടിയത്. ദില്ലിയില്‍ എത്തിയ യാത്രക്കാരന്‍ എയര്‍ ഇന്ത്യ ഓഫീസില്‍ എത്തി പരാതി നല്‍കി. പരാതി നല്‍കി രണ്ട് ആഴ്ച കഴിഞ്ഞിട്ടും വിരയെ കണ്ടെത്തിയതിന്റെ കാരണം കണ്ടെത്താന്‍ എയര്‍ ഇന്ത്യയ്ക്ക് കഴിയാത്ത സാഹചര്യത്തിലാണ് സംഭവം വീണ്ടും എയര്‍ ഇന്ത്യയുടെ ശ്രദ്ധയില്‍പെടുത്തുന്നത്.
തുടര്‍ന്ന് തങ്ങള്‍ ആഹാരം ഉണ്ടാക്കി നല്‍കിയ കാറ്ററര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്ന് എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു. വളരെ അപൂര്‍വമായുള്ള ഒരു വീഴ്ചയാണ് സംഭവിച്ചതെന്നും മികച്ച പാചകക്കാര്‍ ശുചിത്വം ഉറപ്പു വരുത്തിയ ചുറ്റുപാടിലാണ് ആഹാരം ഉണ്ടാക്കുന്നതെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.
എയര്‍ ഇന്ത്യക്കെതിരെ ഒട്ടേറെ പരാതികളാണ് അടുത്തിടെ ഉയരുന്നത്.രാജ്യത്തെ നാലമത്തെ വലിയ എയര്‍ലൈന്‍ കമ്പനിയായ എയര്‍ ഇന്ത്യ ഒട്ടേറെ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News