Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോർക്ക്: രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാൻ ഇനി കുത്തിവെയ്പ്പിന്റെ ആവശ്യമില്ല.സ്മാർട്ട് ഇൻസുലിൻ പാച്ച് ശരീരത്തിൽ ഒന്ന് ഒട്ടിച്ച് വെച്ചാൽ മാത്രം മതി. യൂണിവേഴ്സിറ്റി ഓഫ് നോർത്ത് കരോലിനയിലെയും എൻസി സ്റ്റെറ്റ് യൂണിവേഴ്സിറ്റിയിലെയും ഗവേഷകരാണ് പാച്ച് വികസിപ്പിച്ചത്.ടൈപ്പ് 1 പ്രമേഹ രോഗികൾക്ക് അവരുടെ ശരീരത്തിലെ ഇൻസുലിൻ പ്രവർത്തന ക്ഷമമാവാത്തത് കാരണം ഇൻസുലിൻ കുത്തിവെച്ചാണ് നിലവിലെ ചികിത്സ. കുത്തിവെപ്പെടുത്തില്ലെങ്കിൽ ഗ്ലൂക്കോസിന്റെ അളവ് കൂടാനും കുത്തിവെപ്പെടുത്താൽ ഗ്ലൂക്കോസിന്റെ അളവ് കുറയാനും സാധ്യതയുള്ളതിനാൽ ഇടയ്ക്കിടയ്ക്ക് രക്ത പരിശോധന അത്യവാശ്യമാണ്.ഇക്കാരണത്താൽ ത്തന്നെയാണ് സ്മാർട്ട് ഇൻസുലിൻ പാച്ച് പ്രസക്തമാവുന്നതും
സ്മാർട്ട് ഇൻസുലിനിലുള്ള ഒരു കൂട്ടം തന്മാത്രകൾ രക്തത്തിൽ സഞ്ചരിക്കുന്ന പ്രോട്ടീനുമായി ബന്ധിച്ചിരിക്കുന്നതിനാൽ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോൾ ഉടനെ പ്രവർത്തനക്ഷമമാവുകയും ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും എന്നാൽ നിയന്ത്രണാതീതമായി കുറയുന്നതിന് മുൻപ് സ്മാർട്ട് ഇൻസുലിൻ പാച്ച് പ്രവർത്തന രഹിതമാവുകയും ചെയും.
Leave a Reply