Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 11, 2026 9:54 pm

Menu

Published on July 26, 2014 at 9:38 pm

ബിയർ കെയ്‌സുകള്‍ നിറച്ച ട്രക്ക് മറഞ്ഞു; മദ്യപാനികള്‍ക്ക് ബിയറില്‍ ആറാട്ട്

a-truck-loaded-with-cartons-of-beer-met-with-an-accident

ജയ്പൂര്‍: ബിയര്‍ കെയ്‌സുകള്‍ നിറച്ച ഒരു ട്രക്ക് ജയ്പൂര്‍-അജ്മീര്‍ ബൈപ്പാസില്‍ നിയന്ത്രണം വിട്ട് വെള്ളിയാഴ്ച മറിഞ്ഞു. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തിൽ പെട്ടവരെ പോലും മറന്ന് ഒട്ടും സമയം കളയാതെ പൊട്ടാത്ത ബിയര്‍ കുപ്പികളുമായി സ്ഥലംവിടാൻ തുടങ്ങി.

beer

അപകട വിവരം കേട്ടറിഞ്ഞ് എത്തിയവരും അതുവഴി കടന്നുപോയവരും എല്ലാം അവസരം മുതലാക്കി.
അധികൃതര്‍ എത്തിയപ്പോൾ പിന്നെ നടന്നത് ഒരുവന്‍ ‘ഒഴിപ്പിക്കല്‍’ തന്നെയായിരുന്നു. ജനങ്ങൾ അവസരം മുതലാക്കിയതിനാൽ പൊട്ടിയ കുപ്പികൾ മാത്രമേ അവശേഷിച്ചിരുന്നുള്ളൂ.

beer 1

ജനങ്ങൾക്ക് അപകടം എല്ലാ അര്‍ഥത്തിലും ഒരു ബിയര്‍ ചാകരയായപ്പോൾ, അപകടത്തിൽ ആർക്കും ഒന്നും സംഭവിച്ചില്ലെന്ന ആശ്വാസമായിരുന്നു ഡ്രൈവർക്ക് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News