Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:52 am

Menu

Published on October 19, 2013 at 1:16 pm

ത്രിപുരയിൽ നോട്ടുകെട്ടുകള്‍ക്ക് മുകളില്‍ കിടന്ന സിപിഎം നേതാവിന്റെ വീഡിയോ പുറത്ത്

a-video-footage-telecast-in-a-local-channel-showing-a-cpm-leader

അഗര്‍ത്തല:20 ലക്ഷത്തോളം രൂപ അട്ടിക്കുവെച്ച ശേഷം അതിനു മേല്‍ കിടന്നു കൊണ്ട് വീഡിയോ എടുത്ത സിപിഐഎം നേതാവിന്റെ രംഗങ്ങള്‍ ത്രിപുര ചാനല്‍ പുറത്ത് വിട്ടു. വ്യാഴായ്ച്ച വൈകീട്ടോടെയാണ് സി.പി.ഐ.എം നേതാവ് സമര്‍ അച്ചര്‍ജീ നോട്ടുകെട്ടുകളുടെ മുകളില്‍ കിടക്കുന്നതിന്റെ വീഡിയോ പുറത്ത് വന്നത്. ത്രിപുര ജോഗേന്ദര്‍ നഗര്‍ ലോക്കല്‍ കമ്മിറ്റി അംഗമാണ് സമര്‍. ഒരു പ്രാദേശിക ചാനല്‍ ആണ് വീഡിയോ പുറത്തു വിട്ടിരിക്കുന്നത്. നേതാവിന്റെ നോട്ടു കെട്ടിലെ അനന്തശയനം വിവാദമായതോടെ ജനങ്ങളുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ പതറുകയാണ് ത്രിപുരയിലെ സിപിഎം നേതാക്കള്‍. എന്നാല്‍ പണത്തില്‍ കിടന്ന സിപിഎം നേതാവായ സമാര്‍ ആചാര്‍ജി (42)യ്ക്ക് യാതൊരു കൂസലുമില്ല. ജോഗേന്ദര്‍ നഗറിലെ ലോക്കല്‍ കമ്മിറ്റി അംഗമായ ഇയാള്‍ വര്‍ഷങ്ങളായി ലോ കോസ്റ്റ് സാനിട്ടറി ടോയ്‌ലറ്റുകള്‍ നിര്‍മ്മിയ്ക്കുന്നതില്‍ നിന്ന് 2.5 കോടി രൂപ സമ്പാദിച്ചുവെന്നാണ് അവകാശപ്പെടുന്നത്. പണം വെറുതെ ബാങ്കില്‍ കിടന്നാല്‍ പോരല്ലോ. നേതാവിന്റെ വളരെ നാളായുള്ള ആഗ്രഹമാണ് പണത്തിന് മുകളില്‍ ശയിക്കണമെന്ന്. സിപിഎം നേതാവിന്‍റെ കിടപ്പ് പണത്തിന് മുകളില്‍ തുടര്‍ന്ന് ആഗ്രഹം സഫലമാക്കുന്നതിനായി അക്കൗണ്ടില്‍ നിന്ന് 20 ലക്ഷം രൂപ പിന്‍വലിച്ചു. ആ പണത്തില്‍ കിടന്നുറങ്ങുകയും ചെയ്തു. തന്നെ ചോദ്യം ചെയ്യാന്‍ വരുന്ന പാര്‍ട്ടിക്കാരോട് ആചാര്‍ജിയ്ക്ക് പറയാനുള്ള മറുപടി ഇതാണ്. ‘ ഞാന്‍ മറ്റ് സഖാക്കന്‍മാരെപ്പോലെ കാപട്യം കാണിയ്ക്കുന്നില്ല, അവരുടെയൊക്കെ വാക്കുകളില്‍ മാത്രമേ താനും ഒരു തൊഴിലാളിയാണെന്നുള്ളൂ എല്ലാവരുടെ പേരിലും കോടിക്കണക്കിന് രൂപയുടെ സ്വത്തുണ്ട്.’ ആചാര്‍ജിയുടെ ഈ വാക്കുകകളും ചാനല്‍ പുറത്ത് വിട്ടതോടെ പ്രതിപക്ഷമായ കോണ്‍ഗ്രസ് പുതിയൊരു ആവശ്യവുമായി രംഗത്തെത്തി. സിപിഎം നേതാക്കളെല്ലാം തങ്ങളുടെ സ്വത്ത് വിവരങ്ങള്‍ വെളിപ്പെടുത്തണം. മാത്രമല്ല ലോ കോസ്റ്റ് ടോയ്‌ലറ്റ് നിര്‍മ്മാണത്തിലൂടെ ആചാര്‍ജി 2.5 കോടി രൂപ സമ്പാദിച്ചുവെന്ന് പറയുന്നത് ആവിശ്വസനീയമാണെന്നും അദ്ദേഹത്തിന്റെ സാമ്പത്തിക ഉറവിടം വ്യക്തമാക്കണമെന്നതുമാണ് ആവശ്യം സംഭവത്തെക്കുറിച്ച് അന്വേഷിയ്ക്കുമെന്ന് സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സമാര്‍ ചക്രവര്‍ത്തി പറഞ്ഞു. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിയ്ക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി ബിജാന്‍ ധാര്‍, മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ എന്നിവര്‍ തയ്യാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published.

More News