Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:28 am

Menu

Published on October 12, 2013 at 1:43 pm

രാഹുലിനെ കളിയാക്കിക്കൊണ്ട് ‘പപ്പുപീഡിയ’

a-website-pappupedia-mocking-congress-leader-rahul-gandhi-has-come-up-on-internet

ദില്ലി: കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാഹുലിനെ കളിയാക്കിക്കൊണ്ട് ഒരു വെബ്‌സൈറ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു ഇന്റര്‍നെറ്റില്‍. പപ്പു പീഡിയ എന്നാണ് സൈറ്റിന്റെ പേര്. രാഹുലിനെ എങ്ങനെയൊക്കെ അധിക്ഷേപിക്കാമോ അങ്ങനെയൊക്കെ ചെയ്യുന്നുണ്ട് വെബ് സൈറ്റില്‍. പ്രസിദ്ധമായ വിക്കി പീഡിയയുടെ അതേ മാതൃകയിലാണ് ‘പപ്പുപീഡിയ’യും തയ്യാറാക്കിയിരിക്കുന്നത്. വിക്കി ഗ്ലോബിന് മുകളില്‍ രാഹുലിൻറെ കാരിക്കേച്ചറാണ് വച്ചിട്ടുള്ളത്.
സോണിയയെയും ആകാവുന്ന രീതിയില്‍ അധിക്ഷേപിക്കാന്‍ സൈറ്റിന്റെ അണിയറക്കാര്‍ ശ്രമിച്ചിട്ടുണ്ട്‌. പപ്പുവിന്റെ തലച്ചോര്‍ മാറ്റിവയ്‌ക്കാനായുളള ധനസമാഹരണത്തിനാണ്‌ ഞങ്ങള്‍ കുംഭകോണങ്ങള്‍ നടത്തുന്നത്‌. നിങ്ങള്‍ക്കും ഉദാരമായി സംഭാവന ചെയ്യാമെന്നും പപ്പുവിൻറെ അമ്മ പറയുന്നതായി സൈറ്റില്‍ ചേര്‍ത്തിരിക്കുന്നു.
ബൊഫോഴ്‌സ്, ഭോപ്പാല്‍ വാതക ദുരന്തം, സിഖ്‌ കലാപം എന്നിവയാണ്‌ ഒരു പ്രത്യേക പ്രധാനമന്ത്രി നമ്മുടെ രാഷ്‌ട്രത്തോടു ചെയ്‌ത ഏറ്റവും വലിയ അപരാധമെന്നാണ്‌ മിക്കവരും കരുതുന്നത്‌. എന്നാല്‍, അദ്ദേഹം ചെയ്‌ത ഏറ്റവും വലിയ തെറ്റ്‌ അതൊന്നുമല്ല. 1970 ജൂണ്‍ 10 ന്‌ പപ്പുവിന്റെ കഥ ആരംഭിച്ചതാണ്‌ രാജ്യത്തിന്‌ ഏറ്റവും വലിയ നിര്‍ഭാഗ്യമെന്നും സൈറ്റില്‍ പറഞ്ഞുവയ്‌ക്കുന്നു.
കുടുംബ ചരിത്രം, രാഷ്‌ട്രീയ ചരിത്രം, പപ്പു ജ്‌ഞാന്‍, പപ്പുവിൻറെ പ്രശംസാപത്രങ്ങള്‍, യൊ പപ്പു സൊ ഡമ്പ്‌, പപ്പു ഇന്‍ ആക്ഷന്‍ എന്നീ വിഭാഗങ്ങളും സൈറ്റിലുണ്ട്‌. ഇതില്‍ രാഷ്‌ട്രീയ ചരിത്രം എന്ന വിഭാഗം ശൂന്യമായി സൂക്ഷിച്ചിരിക്കുന്നു. വായനക്കാര്‍ക്ക്‌ അഭിപ്രായം പറയാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്‌.

Loading...

Leave a Reply

Your email address will not be published.

More News