Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on October 12, 2013 at 12:12 pm

പണത്തില്‍’ കുളിച്ച യുവതിയ്ക്ക് പണികിട്ടി!

a-young-philippine-woman-who-drew-outrage-after-posting-pictures

മാനില :മനുഷ്യന്‍ മാത്രമല്ല മിക്ക ജീവജാലങ്ങളും കുളിക്കാറുണ്ട്.മിക്ക ജീവജാലങ്ങളും കുളിക്കാനായി ആശ്രയിക്കുന്ന മുഖ്യ ഉപാധിയാണ് ജലം. എന്നാല്‍ ചില ഇടങ്ങളില്‍ ഇതില്‍നിന്നൊക്കെ വ്യത്യസ്തമായി വീഞ്ഞിലും.പാലിലും എന്തിന് മദ്യത്തില്‍ വരെ ആളുകള്‍ കുളിക്കാറുണ്ട്.എന്നാല്‍ അതൊക്കെ വിശേഷ ദിവസങ്ങളിലും ഉത്സവസമയങ്ങളിലും ആകും.എന്നാല്‍ അതൊന്നുമല്ല ഇവിടെ പറഞ്ഞു വരുന്നത്.ഇവിടെ ഒരു പെണ്‍കുട്ടിയുടെ കുളിയാണ് വാര്‍ത്ത.
തലയ്ക്കു മീതെ പണം കുമിഞ്ഞപ്പോള്‍ ഫിലിപ്പീന്‍സിലെ ഒരു സുന്ദരിക്ക് ഒരു ബുദ്ധി തോന്നി എത്രമാത്രം പണം കൈയില്‍ ഉണ്ട് എങ്കില്‍ എന്തുകൊണ്ട് അതില്‍ ഒരു കുളി പാസാക്കിക്കൂട അങ്ങനെ അവള്‍ പണം കൊണ്ട് കാര്യമായി ഒരു കുളി തന്നെ നടത്തി. എന്നിട്ട് തൻറെ കുളി സീന്‍ ഫേസ് ബുക്കിലും യൂ ട്യൂബിലും പോസ്റ്റ് ചെയ്തു. നാട്ടു കാരും കൂടി അറിയട്ടെ തൻറെ ആര്‍ഭാട ജീവിതം എന്നു കരുതിയാണ് തന്‍റെ ആഡംബര കുളി സീന്‍ ജീന്‍ നാപോള്‍സ് എന്ന 23 കാരി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
ഇതുകണ്ട നാട്ടുകാരും സര്‍ക്കാരും വെറുതെ ഇരുന്നില്ല നോട്ടുകള്‍ കൊണ്ട് കുളി നടത്തുന്ന യുവതിയ്ക്ക് സര്‍ക്കാര്‍ കാര്യമായ പണി തന്നെ കൊടുത്തു. നികുതി വെട്ടിപ്പ് നടത്തിയതിനാണ് യുവതിയ്‌ക്കെതിരെ കേസ് എടുത്തിരിയ്ക്കുന്നത്. ജീനിൻറെ അമ്മയും ആഡംബര ജീവിത്തില്‍ ഒട്ടും മോശമല്ല.അവരും തൻറെ ആഡംബര ജീവിതം ഇത്തരത്തില്‍ ഫേസ് ബുക്കിലും മറ്റും പോസ്റ്റ് ചെയ്തിരുന്നു. ഫിലിപ്പീന്‍സില്‍ അടുത്തിടെ നടന്ന ഒരു അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വ്യക്തികളില്‍ ഒരാളാണ് ജീനിൻറെ അമ്മ. ബിസിനസുകാരിയായ ഇവര്‍ തന്‍രെ മകള്‍ക്കതെിരെ റെവന്യൂ വകുപ്പ് കേസെടുത്തിരിയ്ക്കുന്നത് സര്‍ക്കാരിൻറെ പ്രേരണ മൂലമാണെന്നാണ് ആരോപിയ്ക്കുന്നത്.
ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനിയായ ജീന്‍ കുറച്ച് നാളുകളായി ഇന്‍റേണല്‍ റെവന്യൂ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണെന്ന് റെവന്യൂ വകുപ്പ് മേധാവി കിം ഹെനാഴ്‌സ് പറഞ്ഞു. കോടിക്കണക്കിന് സ്വത്ത് ജീനിൻറെ പേരില്‍ ഉണ്ടെന്നും ഇതിനൊന്നും ഇവര്‍ നികുതി അടച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കണക്കില്‍ കവിഞ്ഞ സ്വത്തും ഇവരുടെ പേരിലുണ്ട്. തന്നെ റെവന്യൂ വകുപ്പ് പിടികൂടുമെന്ന ഉറപ്പായപ്പോള്‍ മിക്ക സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളിലേയും അക്കൗണ്ട് പെണ്‍കുട്ടി ഡീ ആക്ടിവേറ്റ് ചെയ്തിരുന്നു.
നികുതി വെട്ടിപ്പ് നടത്തിയതിന് അമ്മയോ മകളോ ഉടന്‍ അഴിക്കുള്ളിലാകുമെന്നും കേസ് രാഷ്ട്രീയ പ്രേരിതമല്ലെന്നും ഹെനാഴ്‌സ് പറഞ്ഞു.

Loading...

Leave a Reply

Your email address will not be published.

More News