Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:47 am

Menu

Published on October 15, 2013 at 11:35 am

കാമുകനോടൊപ്പം പോകാന്‍ വേണ്ടി യുവതി രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊന്നു..

a-young-woman-in-sikar-district-strangulated-her-two-kids-to-death-as-she-wanted-to-divorce-her-husband

സിക്കാര്‍: വിവാഹമോചനം കിട്ടാന്‍ വേണ്ടി യുവതി രണ്ട് മക്കളെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. കാമുകനോടൊപ്പം പോകാന്‍ വേണ്ടിയാണ് വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് ചോദ്യം ചെയ്യലില്‍ യുവതിയുടെ മൊഴി.രാജസ്ഥാനിലെ സിക്കാര്‍ ജില്ലയിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. മക്കളെ കൊലപ്പെടുത്തിയ പ്രിയയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു.കൊലപാതകത്തിന് കാമുകന്‍ പ്രിയയെ സഹായിച്ചതായി പോലീസ് സംശയിക്കുന്നു. മക്കളെ കൊലപ്പെടുത്തിയത് കാമുകൻറെ കൂടെ പോകാന്‍ വേണ്ടിയാണെന്ന് പോലീസിനോട് പ്രിയ സമ്മതിച്ചു. കാമുകൻറെ കൂടെ പോകാന്‍ വേണ്ടിയാണ് ഒന്നും മൂന്നും വയസ്സുള്ള പിഞ്ചുമക്കളെ ഇവര്‍ ശ്വാസം മുട്ടിച്ച് കൊന്നത്. ഒക്ടോബര്‍ നാലിനായിരുന്നു സംഭവം. ഉറങ്ങിക്കിടക്കവേയാണ് കുട്ടികളെ കൊന്നത്. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് പ്രിയ കുട്ടികളെ കൊലപ്പെടുത്തിയത്. മക്കളെ കൊലപ്പെടുത്തിയ കാര്യം പ്രിയ കാമുകനോട് ഫോണില്‍ പറയുന്നത് ഭര്‍ത്താവ് റെക്കോര്‍ഡ് ചെയ്ത് പോലീസിന് നല്‍കിയതായാണ് വിവരം.

Loading...

Leave a Reply

Your email address will not be published.

More News