Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:38 am

Menu

Published on October 30, 2013 at 4:15 pm

2000 രൂപയ്‌ക്ക് യുവതിയെ വില്‍ക്കാനുണ്ടെന്ന് ഓണ്‍ലൈന്‍ പരസ്യം

ad-on-popular-portal-woman-on-sale-for-rs-2000

കൊല്‍ക്കത്ത:ഒ എല്‍ എക്‌സ് ഇന്ത്യ എന്ന ഓണ്‍ലൈന്‍ സൈറ്റില്‍ കിട്ടാത്തത് ഒന്നുമില്ല എന്ന ഒരു പരസ്യവാചകമുണ്ട്. ഈ പരസ്യം അന്വര്‍ഥമാക്കിയാണ് കഴിഞ്ഞ ദിവസം വെബ്‌സൈറ്റില്‍ ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത്.22 കാരി പെണ്‍കുട്ടിയെ വാങ്ങാം എന്നായിരുന്നു വെബ് സൈറ്റില്‍ പ്രത്യക്ഷപ്പെട്ട പരസ്യം.2000 രൂപ വിലയിട്ടാണ് 22 കാരി പെണ്‍കുട്ടിയെ ഓണ്‍ലൈനില്‍ വില്‍ക്കാന്‍ വച്ചതായി പരസ്യം പ്രസിദ്ധീകരിച്ചത്.
ഒക്ടോബര്‍ 26 ന് ആണ് കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പരസ്യം സൈറ്റില്‍ പോസ്റ്റ് ചെയ്തത്.
പെണ്‍കുട്ടിയുടെ ഫോട്ടോയും പരസ്യത്തില്‍ ഉണ്ടായിരുന്നു.പെണ്‍കുട്ടിയെ വാങ്ങാന്‍ വേണ്ടി ബന്ധപ്പെടേണ്ട ആളുടെ പേര്, ഫോണ്‍ നമ്പര്‍ എന്നിവയും പരസ്യത്തില്‍ ഉണ്ടായിരുന്നു.
പിന്നീടാണ് കാര്യത്തിൻറെ സത്യാവസ്ഥ പുറത്തു വന്നത്.പരസ്യം കണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ മറുതലയ്ക്കല്‍ നിന്നും ഒരു യുവാവിൻറെ ദേഷ്യത്തിലുള്ള പ്രതികരണമാണ് ആദ്യം ഉണ്ടായത്.തെറ്റായ നമ്പര്‍ ആണ് വിളിച്ചതെന്ന് അയാള്‍ പറഞ്ഞു.തുടര്‍ന്ന് കാര്യത്തിൻറെ നിജസ്ഥിതി അറിയാനാണ് വിളിച്ചതെ് പറഞ്ഞപ്പോഴാണ് താന്‍ അകപ്പെട്ടിരിക്കുന്ന കുരുക്കിനെ കുറിച്ച് അയാള്‍ വിശദീകരിച്ചത്. ഞായറാഴ്ച മുതല്‍ നിരവധി ഫോണ്‍ കോളുകള്‍ തനിക്കു ലഭിച്ചതായും വിളിക്കുവര്‍ ഏതോ പെണ്‍കുട്ടിയെ കുറിച്ച് തിരക്കുകയുമാണ് ചെയ്യുതെന്ന് അയാള്‍ പറഞ്ഞു. അവസാനം ഇന്റ്റര്‍നെറ്റ് പരിശോധിച്ചപ്പോഴാണ് തൻറെ പേരും ഫോണ്‍ നമ്പരും ഉപയോഗിച്ച് മറ്റാരോ പരസ്യം പോസ്റ്റ് ചെയ്തതായി സൗമന്‍ ബറുയി കണ്ടത്. ഇതിനെ തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബറുയി. ആരാണ് ഇങ്ങനെ ഒരു ദ്രോഹം തനിക്ക് ചെയ്തതെന്നതിനെ കുറിച്ച് ഒരു രൂപവുമില്ലാതെ കുഴങ്ങുകയാണ് ഈ യുവാവ്.
എന്നാല്‍ തങ്ങളുടെ സൈറ്റില്‍ ഇത്തരം ഒരു പരസ്യം പ്രത്യക്ഷപ്പെട്ടത് അറിഞ്ഞിട്ടേ ഇല്ല എന്നായിരുന്നു ഒ എല്‍ എക്‌സ് ഇന്ത്യയുടെ മാനേജര്‍ അമര്‍ജിത് ബാത്ര പ്രതികരിച്ചത്. എത്രയും വേഗം പരസ്യം നീക്കം ചെയ്യുമെന്നും ആദ്യ പ്രതികരണമായി അദ്ദേഹം പറഞ്ഞിരുന്നു. എന്തായാലും അധികം സമയം കഴിയാതെ പരസ്യം നീക്കം ചെയ്യപ്പെടുകയും ചെയ്തു.

Loading...

Leave a Reply

Your email address will not be published.

More News