Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 28, 2024 6:59 pm

Menu

Published on April 24, 2013 at 6:09 am

ബിറ്റ്സിന്റെ ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷിക്കാം

admission-bits-open

രാജ്യത്തെ ശാസ്ത്ര സാങ്കേതികരംഗത്തെ മികച്ച സ്ഥാപനവും ഡീംഡ് സര്‍വകലാശാലയുമായ ബിറ്റ്സ് പിലാനി (BITS Birla Institute of Technology and Science) 2013-14 വര്‍ഷത്തേക്കുള്ള ബിരുദാനന്തര, ഡോക്ടറല്‍ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ രാജ്യത്തിനകത്തും വിദേശത്തും മികവുറ്റ തൊഴില്‍ ലഭിക്കാനുതകുന്ന കോഴ്സുകളാണ് ബിറ്റ്സിലുള്ളത്. ബയോടെക്നോളജി, കെമിക്കല്‍ എന്‍ജിനിയറിങ്, പെട്രോളിയം എന്‍ജിനിയറിങ്, കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ്, മൈക്രോ ഇലക്ട്രോണിക്സ,് ഡിസൈന്‍ എന്‍ജിനിയറിങ്, കംപ്യൂട്ടര്‍ സയന്‍സ്, സോഫ്റ്റ് വെയര്‍ സിസ്റ്റംസ്, എംബഡഡ് സിസ്റ്റംസ് എന്നിവയില്‍ എന്‍ജിനിയറിങ്/കംപ്യൂട്ടര്‍ സയന്‍സ്/ ഇലക്ട്രോണിക്സ്/ സയന്‍സ് എന്നിവയില്‍ 60 ശതമാനം മാര്‍ക്ക് നേടിയ ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം. ഫാര്‍മസി ബിരുദധാരികള്‍ക്ക് ബിറ്റ്സിന്റെ എംഫാം കോഴ്സിനും അപേക്ഷിക്കാം.

ബിഎസ്സി ബിരുദധാരികള്‍ക്ക് മൂന്നു വര്‍ഷത്തെ ഉന്നത ബിരുദം നേടാനുള്ള Integrated  Higher degree പ്രോഗ്രാമും ബിറ്റ്സിലുണ്ട്. ബിരുദാനന്തര ബിരുദത്തിന് അഡ്മിഷന് ലഭിക്കാന്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ പ്രവേശന പരീക്ഷ ജൂണ്‍ 1, 2 തിയതികളില്‍ പിലാനി, ഗോവ, ഹൈദരാബാദ്, ചെന്നൈ, ഡല്‍ഹി, ബംഗളൂരു, കൊല്‍ക്കത്ത, നാഗ്പൂര്‍, നോയിഡ കേന്ദ്രങ്ങളില്‍ നടക്കും. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണിത്. Integrated Higher degree പ്രോഗ്രാമിന് ജൂണ്‍ 3,4 തിയതികളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തുന്നത്.
അപേക്ഷ ഓണ്‍ലൈന്‍ വഴി നല്‍കാം. ഇതിനായി www.bitsadmission.com സന്ദര്‍ശിക്കുക. അപേക്ഷ 2013 മെയ് 20ന് വൈകിട്ട് അഞ്ചിനകം സമര്‍പ്പിക്കണം. ബിറ്റ്സില്‍ പ്രവേശനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനച്ചെലവിന് അസിസ്റ്റന്റ്ഷിപ്പ്, സ്കോളര്‍ഷിപ്പ് എന്നിവ ലഭിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസില്‍ ഇളവ് ലഭിക്കും. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് ഡോക്ടറല്‍ പഠനത്തിന് അപേക്ഷിക്കാം.

രാജ്യത്ത് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന ബിറ്റ്സിന്റെ കോഴ്സുകള്‍ക്ക് അഡ്മിഷന്‍ നേടുന്നത് രാജ്യത്തിനകത്തും വിദേശത്തും ഉന്നത തൊഴില്‍ നേടാനുപകരിക്കും. സയന്‍സ്, ടെക്നോളജി, എന്‍ജിനിയറിങ്, മാത്തമാറ്റിക്സ് ബിരുദധാരികള്‍ക്ക് യൂറോപ്യന്‍ യൂണിയനില്‍ ഗവേഷണ തൊഴില്‍ സാധ്യതകളേറെയുണ്ട്. ചൈന, ഡെന്‍മാര്‍ക്ക്, ഫിന്‍ലാന്‍ഡ്, മലേഷ്യ എന്നീ രാജ്യങ്ങളില്‍ ഗവേഷണ സാധ്യകളേറെയുണ്ട്. വ്യവസായ സ്ഥാപനങ്ങളുമായുള്ള സഹകരണത്തിനും ഗവേഷണത്തിനും ഇന്ത്യയില്‍ സാധ്യതകളേറെയുണ്ട്.

Loading...

Leave a Reply

Your email address will not be published.

More News