Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

June 10, 2026 11:37 pm

Menu

Published on November 15, 2016 at 9:34 am

ഈ അശ്ലീല വെബ്സൈറ്റ് സന്ദര്‍ശിച്ചിട്ടുണ്ടോ ?എങ്കിൽ സൂക്ഷിച്ചോളൂ…. നിങ്ങളുടെ പേരുവിവരങ്ങള്‍ ഉടന്‍ പരസ്യമാകും

adultfriendfinder-network-hack-exposes-412-million-accounts

ന്യുയോര്‍ക്ക്: അശ്ലീല വെബ്‌സൈറ്റില്‍ നിന്ന് ചോര്‍ന്നത് മലയാളികള്‍ അടക്കം 40 കോടി പേരുടെ വിവരങ്ങള്‍. ഇംഗ്ലീഷ് ഡേറ്റിംഗ് വെബ്‌സൈറ്റായ അഡള്‍ട്ട് ഫ്രണ്ട് ഫൈന്‍ഡറില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്.  ഡേറ്റിങ് വെബ്സൈറ്റിൽ അംഗത്വമെടുത്തവരുടെ സ്വകാര്യ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്.

ഇവരുടെ യൂസർനെയിം, പാസ്‌വേർഡ്, ഇ–മെയിൽ ഐഡി, അവസാന സന്ദർശന സമയം, ഉപയോഗിക്കുന്ന ഐപി, സൈറ്റ് മെംബർഷിപ്പ് സ്റ്റാറ്റസ് എന്നീ വിവരങ്ങളാണ് ചോർത്തിയിരിക്കുന്നത്. ഇത്രയും പേരുടെ വിവരങ്ങൾ ഒന്നിച്ച് ഹാക്ക് ചെയ്യുന്നത് ഇത് ആദ്യമാണ്.

2013 ൽ 35.9 കോടി പേരുടെ മൈസ്പേസ് അക്കൗണ്ട് വിവരങ്ങൾ ചോർത്തിയിരുന്നു. അതേസമയം, ചോര്‍ത്തല്‍ വിവരത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നല്‍കാന്‍ അഡൾട്ട്ഫ്രണ്ട് ഫൈൻഡർ തയാറായിട്ടില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News