Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 9:31 am

Menu

Published on January 29, 2016 at 12:20 pm

കഞ്ഞിവെള്ളം കൊണ്ട് പ്രായം കുറയ്ക്കാം…പരീക്ഷിച്ച് നോക്കൂ…!

after-reading-this-you-will-never-throw-away-the-rice-water

കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ഇന്നത്തെ കാലത്ത് കുറച്ചിലായി കാണുന്നവരാണ്. ചോറൂറ്റി വെച്ച ശേഷം തുണിയില്‍ പശമുക്കാന്‍ ഉപയോഗിക്കാം എന്നതിലുപരി ഒരുപാട് പ്രയോജനങ്ങൾ കഞ്ഞിവെള്ളത്തിനുണ്ട്. കഞ്ഞിവെള്ളം തണുത്തതിനു ശേഷം തലയും മുടിയും കഴുകാന്‍ ഉപയോഗിച്ചു നോക്കൂ. പ്രകടമായ മാറ്റം നിങ്ങളെ അത്ഭുതപ്പെടുത്തും. എന്തൊക്കെ ഉപയോഗങ്ങളാണ് സൗന്ദര്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കഞ്ഞിവെള്ളം കൊണ്ടുള്ളത് എന്നറിഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. എന്നും ചോറൂറ്റിയതിനു ശേഷം കഞ്ഞിവെള്ളം കളയാതെ ഇനിമുതല്‍ ഫലപ്രദമായി ഉപയോഗിക്കാം.

കണ്ടീഷണര്‍
ഇനി ഷാമ്പൂ ചെയ്ത് കഴിഞ്ഞ ശേഷം കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകി നോക്കൂ. ഇത് മുടി ഇടതൂർന്ന് വളരാനും മൃദുലമാകാനും സഹായിക്കും.

മുടിയുടെ അറ്റം പിളരുന്നതിന്
മുടിയുടെ അറ്റം പിളരുന്നത് ഇല്ലാതാക്കാന്‍ കഞ്ഞിവെള്ളം വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

ചര്‍മ്മം സുന്ദരമാകാന്‍
മുഖത്തെ അടഞ്ഞ ചര്‍മ്മസുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകുന്നത് നന്നായിരിക്കും.

താരന്‍ പോകാന്‍
താരന്‍ ഇല്ലാതാക്കാനും കഞ്ഞിവെള്ളം കൊണ്ട് മുടി കഴുകുന്നത് നന്നായിരിക്കും. ടോണിക്കിനു പകരമായി കഞ്ഞിവെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും നല്ലതാണ്.

മുഖക്കുരുവിന് പരിഹാരം
മുഖക്കുരുവിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ മുഖക്കുരു ഇല്ലാതാവും.

കഴുത്തിനു ചുറ്റുമുള്ള കറുപ്പിന്
കഴുത്തിനു ചുറ്റുമുള്ള കറുപ്പ് നിറം പോകാന്‍ കഞ്ഞി വെള്ളം കഴുത്തിനു ചുറ്റും പുരട്ടി പതിനഞ്ചു മിനിട്ടിനു ശേഷം കഴുകിക്കളയു.

Loading...

Leave a Reply

Your email address will not be published.

More News