Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജനെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ പോലീസുകാരനെ അറസ്റ്റ് ചെയ്തു. അമേരിക്കൻ പൗരനായ എറിക് പാർക്കറെ ഇന്നലെയാണ് അറസ്റ്റ് ചെയ്തത്.കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം നടന്നത്.അലബാമയില്‍ താമസിക്കുന്ന തന്റെ മകനൊപ്പം കുറച്ചു ദിവസം താമസിക്കാനായി അമേരിക്കയിലെത്തിയതായിരുന്നു സുരേഷ് ഭായ് പട്ടേല്‍. പുതിയ വീട്ടില്‍ തനിച്ച് നിന്ന് മടുത്ത ഇദ്ദേഹം ഒന്ന് പുറത്തിറങ്ങിയതായിരുന്നു. രാവിലത്തെ പ്രഭാത സവാരിക്കാണ് ഇദ്ദേഹം നടന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ ഈ നടത്തത്തില്‍ സംശയം തോന്നിയ പ്രാദേശിക വാസി പോലീസിനെ വിളിക്കുകയായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ പോലീസ് വാഹനം സുരേഷ് പട്ടേലിനെ വളഞ്ഞു. പോലീസ് തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍. ഗുജറാത്തിയല്ലാതെ മറ്റുഭാഷകള്‍ ഒന്നും അറിയാത്ത ഇദ്ദേഹത്തിന് കൃത്യമായ മറുപടി നല്‍കാന്‍ സാധിച്ചില്ല. അറിയാവുന്ന ഇംഗ്ലീഷില്‍ മറുപടി പറഞ്ഞിട്ടും, അതും പോലീസുകാര്‍ക്കും മനസിലായില്ല. പിന്നെ ആംഗ്യഭാഷയായിലായി സംസാരം. തുടര്‍ന്നാണ് പോലീസ് മര്‍ദ്ദിച്ചത്.ശരീരം തളർന്ന സുരേഷ് ഭായ് പട്ടേൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിൽ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചിരുന്നു.
Leave a Reply