Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 12:05 am

Menu

Published on June 2, 2015 at 11:15 am

ചെറുപയറിന്റെ ആരോഗ്യപ്പെരുമ ചെറുതല്ല

amazing-benefits-of-moong-dal-or-green-gram

മലയാളികളുടെ ഭക്ഷണത്തിലെ പ്രധാന ഇനമായ ചെറുപയര്‍, ആരോഗ്യത്തിനു മാത്രമല്ല സൗന്ദര്യത്തിനും ഏറെ ഗുണകരമാണ്. ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കും. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം.

മഞ്ഞപ്പിത്തം, കരള്‍രോഗം, ദഹനക്കുറവ്, രക്തവര്‍ദ്ധനവ് തുടങ്ങി പല രോഗങ്ങളും ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച് കഴിക്കുന്നത് നല്ലതാണ്. ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നവരുമുണ്ട്.

കഫപിത്തം
ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫപിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും.

രക്തവര്‍ദ്ധിക്കാന്‍
രക്തവര്‍ദ്ധനയുണ്ടാക്കാനും മികച്ച ഭക്ഷണമാണിത്.

maxresdefault

ബലം
ചെറുപയര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഓജസും ബലവും ലഭിക്കും.

ദഹനക്കുറവ്
ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ സഹായിക്കും.

കരള്‍രോഗം
കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തുനിര്‍ത്താനും ചെറുപയര്‍ ഉത്തമം

മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്കും ചെറുപയര്‍ വേവിച്ച് ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.

moong-sprouts-sabzi-recipe16

കണ്ണിന്
ചെറുപയര്‍ റോസ് വാട്ടറില്‍ ചാലിച്ച് കുഴമ്പാക്കി കണ്ണിനു മുകളില്‍ തേക്കുക. പത്ത് മിനിട്ട് കഴിഞ്ഞ് കഴുകാം. കണ്ണിനു കുളിര്‍മ കിട്ടും.

പ്രമേഹം
പ്രമേഹരോഗിയുടെ ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
പ്രോട്ടീന്‍ ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്.

കുട്ടികള്‍ക്ക്
ചെറുപയര്‍ മുളപ്പിച്ചത്, മുരിങ്ങയില, ചുവന്നുള്ളി എന്നിവ അല്‍പം ഉപ്പ് ചെര്‍ത്ത് വഴറ്റി അതിലേക്ക് ചോറ് ചേര്‍ത്ത് യോജിപ്പിക്കുക. ഇത് കുട്ടികള്‍ക്ക് വളരെ നല്ല പോഷകാഹാരമാണ്.

ആരോഗ്യത്തിന്
ചെറുപയര്‍ മുളപ്പിച്ചത് അധികം മസാല ചേര്‍ക്കാതെ തോരന്‍ ഉണ്ടാക്കി കഴിക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.

Sproute-Sundal

ശരീരത്തിന്
ചെറുപയര്‍പ്പൊടിയും ഉലുവപ്പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ശരീരത്തില്‍ തേച്ച് കുളിക്കുന്നത് നല്ലതാണ്. നല്ല തിളക്കം ലഭിക്കും.

ചര്‍മത്തിന്
ഓറഞ്ച് തൊലി ഉണക്കി പൊടിച്ചതും ചെറുപയര്‍പ്പൊടിയും ചേര്‍ത്ത് മുഖത്ത് തേക്കുന്നത് മുഖകാന്തി വര്‍ദ്ധിപ്പിക്കും.

മുടിക്ക്
ചെറുപയര്‍പൊടി തലയില്‍ തേച്ച് കുളിക്കുന്നത് താരനും പേന്‍ ശല്യമകറ്റാനും ഫലപ്രദമാണ്.

മുഖത്തെ കരുവാളിപ്പിനു
ചെറുപയര്‍പൊടി, തൈര്, ഗ്ലിസറിന്‍ എന്നിവ ചേര്‍ത്ത് പുരട്ടുന്നത് സൂര്യപ്രകാശം കൊണ്ട് കരുവാളിച്ച ഭാഗം ഇല്ലാതാക്കാന്‍ സഹായിക്കും.

beauty-mask

ശരീരത്തിന്
ബദാം എണ്ണ ശരീരം മുഴുവന്‍ തേച്ച് പിടിപ്പിച്ച് ഒരു മണിക്കൂറിനുശേഷം ചെറുപയര്‍ പൊടി തേച്ച് കുളിക്കുന്നതും നല്ലതാണ്.

ശരീരകാന്തി
ചെറുപയര്‍ പൊടിയും മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങനീരും ചേര്‍ത്ത് ദേഹത്തു പുരട്ടുന്നത് ശരീരകാന്തി വര്‍ദ്ധിപ്പിക്കും.

Loading...

Leave a Reply

Your email address will not be published.

More News