Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:15 am

Menu

Published on November 11, 2016 at 4:30 pm

ഇതാ, ഇയാളാണ് നോട്ടുകള്‍ അസാധുവാക്കിയ തീരുമാനത്തിന് പിന്നില്‍..

anil-bokil-man-behind-viral-demonetisation-theory-did-have-a-chat-with-pm-modi

യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് നവംബര്‍ എട്ടിന് പ്രധാനമന്ത്രി നരേന്ദ്രമോദി ആ പ്രഖ്യാപനം നടത്തിയത്. ‘500,1000 നോട്ടുകള്‍ പിന്‍വലിക്കുന്നു, അര്‍ധരാത്രി മുതല്‍ ഈ നോട്ടുകള്‍ അസാധുവായിരിക്കും.’ പെട്ടെന്നുള്ള ഈ തീരുമാനം കേട്ട് എല്ലാവരും അമ്പരന്നു. കള്ളപ്പണവും കള്ളനോട്ടുകളും തടയാനാണ് തീരുമാനമെന്നാണ് മോദി പറഞ്ഞത്. ഒറ്റരാത്രി കൊണ്ട് മോദിയെടുത്ത തീരുമാനമെന്നാണ് ആദ്യം എല്ലാവരും കരുതിയത്. അഭിനന്ദനങ്ങളും വിമര്‍ശങ്ങളും എല്ലാം മോദി തന്നെ ഏറ്റുവാങ്ങി. പക്ഷേ ഈ തീരുമാനം അത്ര പെട്ടെന്നുണ്ടായതല്ല എന്നാണ് റിപ്പോര്‍ട്ട്. ഈ തീരുമാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച തല നരേന്ദ്രമോദിയുടേതുമല്ല. അനില്‍ ബോകിലിന്റേതാണ് ഈ ബുദ്ധി. പൂനെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അര്‍ത്ഥക്രാന്തി സന്‍സ്ഥാന്‍ എന്ന പേരിലുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ ഗ്രൂപ്പിലെ പ്രധാനിയാണ് അനില്‍ ബോകില്‍. ഈ വര്‍ഷം ജൂലൈയില്‍ ഈ തീരുമാനത്തെപ്പറ്റി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രിയെ സമീപിച്ചു. കൂടിക്കാഴ്ചക്ക് അനുവദിച്ചത് എട്ട് മിനിട്ടാണെങ്കിലും രണ്ട് മണിക്കൂര്‍ കൊണ്ടാണ് അനില്‍ ബോകില്‍ തന്റെ പദ്ധതികള്‍ അവതരിപ്പിച്ചുകഴിഞ്ഞത്. ഉയര്‍ന്ന സംഖ്യയുടെ നോട്ടുകള്‍ അസാധുവാക്കുന്നതിലൂടെ കള്ളപ്പണം തടയാമെന്നായിരുന്നു അനിലിന്റെ കണക്കുകൂട്ടല്‍. പദ്ധതികളെക്കുറിച്ച് അനില്‍ ബോകില്‍ തന്നെ വിവരിക്കുന്ന 9 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവന്നിട്ടുണ്ട്. നോട്ടുകള്‍ അസാധുവാക്കുന്നതിന് പുറമെ മറ്റു ചില നിര്‍ദേശങ്ങള്‍ കൂടി അനില്‍ മുന്നോട്ടുവെച്ചിരുന്നു. 1. എല്ലാ പണമിടപാടുകളും ബാങ്ക്, ചെക്ക്, ഡിഡി, ഓണ്‍ലൈന്‍ മുഖേനയാക്കണം. 2. ഇറക്കുമതി നികുതിയൊഴികെ 56 നികുതികളിന്മേലുള്ള തുകയീടാക്കല്‍ അവസാനിപ്പിക്കണം.രാജ്യത്ത് ഒരു വര്‍ഷം 800 കോടി രൂപവരെയുള്ള പണമിടപാടുകളാണ് നടക്കുന്നത്. എന്നാല്‍ ഇതിന്റെ 20 ശതമാനം മാത്രമാണ് ബാങ്കിലൂടെ നടക്കുന്നത്. ബാക്കിയെല്ലാം നേരിട്ടുള്ള പണമിടാപാടാണ്. ഇത് രാജ്യത്ത് നികുതി നഷ്ടമുണ്ടാക്കാന്‍ ഇടയാക്കുന്നു. രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് ദിവലച്ചെലവുകള്‍ നിര്‍വഹിക്കാന്‍ വലിയ കറന്‍സി നോട്ടുകള്‍ ആവശ്യമില്ലെന്ന് അദ്ദേഹം മോദിയെ അറിയിച്ചു. അനിലിന്റെ നിര്‍ദേശങ്ങളിലും വിശദീകരണത്തിലും തൃപ്തനായ മോദി നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. ഉദ്യോഗസ്ഥതലത്തില ഉദ്യോഗസ്ഥതലത്തിലും ഭരണതലത്തിലും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് അന്തിമതീരുമാനമെടുത്തത്.

Loading...

Leave a Reply

Your email address will not be published.

More News