Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റാഞ്ചി : റാഞ്ചിയില്‍ അമ്മയേയും പിഞ്ചുകുഞ്ഞിനേയും ഭര്‍ത്താവ് ജീവനോടെ ചുട്ടുകൊന്നു. കുഞ്ഞിന് മുലപ്പാല്‍ കൊടുത്തുകൊണ്ടിരിയ്ക്കവെ അമ്മയെയും പാല്‍ കുടിയ്ക്കുകയായിരുന്ന കുഞ്ഞിനെയും തീയിട്ട് കൊല്ലുകയായിരുന്നു. 22കാരിയായ അന്നുദേവിയെന്ന യുവതിയാണ് മരിച്ചത്. 1.6ഏക്കര്‍ ഭൂമി സ്ത്രീധനം നല്‍കിയാണ് യുവതിയെവിവാഹം കഴിപ്പിച്ചയച്ചതെന്ന് അന്നുവിന്റെ അച്ഛന്‍ രാഗുണ്ണി റാണ പറഞ്ഞു.സ്ത്രീധനമായി വീണ്ടും ടെലിവിഷനും , മോട്ടോര്‍ സൈക്കിളും ഇവരുടെ ഭർത്താവായ ഗുഞ്ചന്‍ മസാട്ട് ഇടയ്ക്കിടെ ആവശ്യപ്പെട്ടിരുന്നു. സ്ത്രീധനം കുറഞ്ഞതിന്റെ പേരിലാണ് കൊലപാതകം നടന്നത് എന്നാണ് കരുതിയിരുന്നത്.എന്നാൽ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം വരെ ദമ്പതിമാര്‍ സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നതെന്ന് പലരും പറഞ്ഞു. അന്നുദേവി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയോടെയാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചതെന്നും യുവതിയുടെ അച്ഛന്‍ പറയുന്നു.ഇക്കാര്യം ഉന്നയിച്ച് ഭര്‍ത്താവും ബന്ധുക്കളും ഇവരെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അന്നു ദേവിയുടെ അച്ഛന്‍ പോലീസിനോട് പറഞ്ഞു. വെന്ത് മരിച്ച അമ്മയുടേയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ അയാൾ വീട്ടിന്റെ മറ്റൊരു ഭാഗത്തേയ്ക്ക് വലിച്ചിഴച്ച് കൊണ്ട് പോയി. പിന്നീട് അവിടെ തീപിടുത്തം ഉണ്ടായതാണെന്ന് വരുത്തി തീര്‍ക്കാനും അയാള്‍ ശ്രമിച്ചു. പോലീസ് ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply