Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 21, 2026 11:17 pm

Menu

Published on April 9, 2014 at 1:57 pm

തല്ലിയതിന് കെജ്രിവാളിനോട് ഓട്ടോ ഡ്രൈവർ മാപ്പ് പറഞ്ഞു

arvind-kejriwal-meets-autorickshaw-driver-who-slapped-him-gets-apology

ഡല്‍ഹി :തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ തന്നെ അടിച്ച ഓട്ടോറിക്ഷ ഡ്രൈവറെ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍ സന്ദര്‍ശിച്ചു.ഓട്ടോ ഡ്രൈവറായ ലാലിക്ക് താന്‍ മാപ്പു നല്‍കിയതായി കെജ്രിവാള്‍ അറിയിച്ചു. തന്നെ ആര് ആക്രമിച്ചാലും അവരോട് ക്ഷമിക്കുമെന്നും തിരിച്ചാക്രമിച്ചാല്‍ അവരും ആം ആദ്മിയും തമ്മില്‍ വ്യത്യാസമുണ്ടാകില്ലെന്നും കെജ്രിവാൾ പറഞ്ഞു. ഇതേ സമയം ഓട്ടോറിക്ഷ ഡ്രൈവര്‍ ലാലി കെജ്‌രിവാളിനെ തല്ലിയതില്‍ പശ്ചാത്തപിക്കുന്നതായി മാധ്യമങ്ങളോട് പറഞ്ഞു.താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും ആളല്ലെന്ന് കെജ്‌രിവാളിനോട് പറഞ്ഞ ലാലി മാപ്പ് ചോദിച്ച് കൊണ്ട് അദേഹത്തിന്റെ കാലു പിടിക്കുകയും ചെയ്തു.ഡല്‍ഹിയിലെ സുല്‍ത്താന്‍പുരിയില്‍ തിരഞ്ഞെടുപ്പ് റാലിക്കിടെ മാലയിടാനായി കെജ്‌രിവാളിന്റെ അടുത്തെത്തിയ ലാലി അദ്ദേഹത്തിൻറെ മുഖത്തടിക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News