Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യുഡല്‍ഹി:എടിഎം ഉപഭോക്താക്കൾക്ക് ഒരു സന്തോഷവാർത്ത. എടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുമ്പോൾ ഇനി മുതൽ അമ്പത് രൂപ നോട്ടുകളും ലഭ്യമാകും . ഇക്കാര്യത്തിൽ റിസർബാങ്ക് എല്ലാ ബാങ്കുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. നിലവില്‍ 100, 500, 1000 രൂപ നോട്ടുകളാണ് എ.ടി.എമ്മുകളില്‍ ലഭിക്കുക. സ്റ്റേറ്റ് ബാങ്കിന്റെ വളരെ കുറച്ച് എ.ടി.എമ്മുകളില്‍ മാത്രമാണ് ഇപ്പോള്‍ 50 രൂപ നോട്ട് ലഭിക്കുന്നത്. ഇത് മറ്റ് എടിഎമ്മുകളിൽ കൂടി വ്യാപിപ്പിക്കാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്.
Leave a Reply