Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 27, 2024 8:24 am

Menu

Published on January 18, 2017 at 3:57 pm

3,500 ചോദിച്ചപ്പോള്‍ ലഭിച്ചത് 70,000; എ.ടി.എം ഉപയോഗിച്ചവര്‍ക്ക് ലോട്ടറി

atm-rains-cash-man-in-rajasthan-asks-for-rs-3500-gets-rs-70k

ജയ്പൂര്‍: ആവശ്യപ്പെട്ടതിന്റെ 20 ഇരട്ടിയോളം രൂപ നല്‍കി ഉപഭോക്താവിനെ ഞെട്ടിച്ച് ഒരു എ.ടി.എം. രാജ്യത്തെ എ.ടി.എമ്മുകളിലെല്ലാം പണത്തിന് ക്ഷാമം നേരിടുന്ന സമയത്താണ് ഈ സംഭവമെന്നത് ശ്രദ്ധേയമാണ്.

രാജസ്ഥാനിലെ ടോങ്ക് നിവാസിയായ ജിതേഷ് ദിവാകര്‍ എന്ന വ്യക്തിക്കാണ് ഈ അനുഭവമുണ്ടായത്. ജയ്പൂരില്‍ നിന്ന് 80 കിലോമീറ്റര്‍ മാറിയുള്ള പട്ടണത്തിലായിരുന്നു സംഭവം. ബാങ്ക് ഓഫ് ബറോഡയുടെ എ.ടി.എമ്മില്‍ നിന്ന് 3,500 രൂപ പിന്‍വലിക്കാന്‍ ശ്രമിച്ച ഇദ്ദേഹത്തിന് എ.ടി.എം മെഷീന്‍ നല്‍കിയത് 70,000 രൂപയാണ്.

atm-rains-cash-man-in-rajasthan-asks-for-rs-3500-gets-rs-70

എന്നാല്‍ ജിതേഷിന് മാത്രമല്ല അതിനുമുമ്പ് പണമെടുക്കാന്‍ വന്നവര്‍ക്കും ഇതുപോലെ പണം ലഭിച്ചിട്ടുണ്ട്. പക്ഷേ ആരും അത് പുറത്തുപറയാതെ മടങ്ങി. ജിതേഷ് മാത്രമാണ് എ.ടി.എം പിഴവ് ബാങ്ക് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. നൂറു രൂപയുടെ നോട്ട് നിറക്കുന്ന എ.ടി.എം കസെറ്റില്‍ രണ്ടായിരം രൂപ നോട്ട് നിറച്ചതാണ് തകരാറിന് കാരണമായതെന്ന് ബാങ്ക് ഓഫ് ബറോഡ ചീഫ് മാനേജര്‍ ഹരിശങ്കര്‍ മീന പറഞ്ഞു.

കളക്ട്രേറ്റിന് സമീപമുള്ള എ.ടി.എം ബാങ്ക് അധികൃതരെത്തി അടച്ചുപൂട്ടുമ്പോഴേക്കും 6.76 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു. കുറഞ്ഞത് 10 പേര്‍ക്കെങ്കിലും അധികത്തുക ലഭിച്ചിട്ടുണ്ടെന്നാണ് അധികൃതരുടെ നിഗമനം.

നോട്ട് നിരോധന തീരുമാനത്തിന് ശേഷം പുതിയ നോട്ടുകള്‍ വിതരണം ചെയ്യാന്‍ രാജ്യത്തെ എ.ടി.എമ്മുകളെല്ലാം പുനക്രമീകരിച്ചിരുന്നു. എന്നാല്‍ എ.ടി.എമ്മുകള്‍ തകരാറിലാകുന്നുവെന്ന പരാതികള്‍ക്ക് യാതൊരു ശമനവും ഉണ്ടായിട്ടില്ല.

സാങ്കേതികമായി സെന്‍സറിന് സ്വീകരിക്കാന്‍ കഴിയാത്തതിനാല്‍ 100 രൂപയുടെ കസെറ്റുകളില്‍ 2000 ത്തിന്റെ നോട്ടുകള്‍ നിറക്കാനാകില്ല. അതിനാല്‍ എ.ടി.എമ്മില്‍ എങ്ങനെ പിഴവ് പറ്റിയെന്ന് അന്വേഷിക്കാന്‍ സാങ്കേതിക വിദഗ്ധര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ചീഫ് മാനേജര്‍ ഹരിശങ്കര്‍ മീന വ്യക്തമാക്കി.

അതേസമയം എ.ടി.എമ്മില്‍ നിന്നും ലഭിച്ച അധികപണവുമായി മടങ്ങിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്നും അവര്‍ അറിയിച്ചു. ഇവരെ തിരിച്ചറിയാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എ.ടി.എം മെഷീനില്‍ നിന്നും ബാക്കപ്പ് എടുത്തിട്ടുണ്ട്. അതില്‍ നിന്നും രണ്ട് മണിക്കൂറിനുള്ളില്‍ പണം പിന്‍വലിച്ചവരുടെ വിവരങ്ങള്‍ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Loading...

Leave a Reply

Your email address will not be published.

More News