Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 7:23 am

Menu

Published on December 21, 2013 at 1:57 pm

കടയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ പുരുഷ ബീജം

australia-deli-sued-over-semen-in-bottled-water

പെര്‍ത്ത്:കടയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളത്തില്‍ പുരുഷ ബീജം നിക്ഷേപിച്ചെന്ന് യുവതിയുടെ പരാതി.അലീസ്യ കൂപ്പര്‍ എന്ന യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.പശ്ചിമ ഓസ്‌ട്രേലിയയിലെ ജില്ലാ കോടതിയില്‍ ഇവര്‍ ഇത് സംബന്ധിച്ച് കേസ് കൊടുത്തിട്ടുണ്ട്.കടയുടെ ഉടമയായ ഡാന്‍ ലീ കുപ്പിവെള്ളത്തില്‍ മനപ്പൂര്‍വ്വം ബീജം നിക്ഷേപിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.വെള്ളം കുടിച്ച അലീസ്യയ്ക്ക് രുചി വ്യത്യാസം തോന്നിയപ്പോഴാണ് സംശയം തോന്നി ഉടന്‍ തന്നെ പരാതി നല്‍കുകയും ചെയ്തു.പിന്നീട് അധികൃതര്‍ വെള്ളം ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയപ്പോള്‍ കുപ്പിവെള്ളത്തില്‍ പുരുഷ ബീജത്തിന്റെ സാന്നിധ്യം കണ്ടെത്തി.ഡി എന്‍ എ പരിശോധനയില്‍ കട ഉടമയായ ഡാന്‍ ലീയുടെ ബീജവുമായി സാമ്യമുള്ളതായും കണ്ടെത്തിയിട്ടുണ്ട്.എന്നിരുന്നാലും ഡാന്‍ ലീക്കെതിരെ ക്രിമിനല്‍ കുറ്റമൊന്നും ചുമത്താനുള്ള വകുപ്പില്ല.കട പൂട്ടിക്കാന്‍ മാത്രമേ അലീസ്യയുടെ കേസ് കൊണ്ട് പറ്റൂ എന്നാണ് നിയമവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.ബീജം കലര്‍ന്ന വെള്ളം കുടിക്കുക വഴി തനിക്കുണ്ടായ ശാരീരിക അസ്വസ്ഥകള്‍ക്കും,ആരോഗ്യ പരിശോധനകള്‍ക്കും മാനസിക വിഷമത്തിനും ഒക്കെ നഷ്ടപരിഹാരം നല്‍കണം എന്നാണ് അലീസ്യ കൂപ്പറിന്റെ ആവശ്യം.ഡാന്‍ ലീ ചെയ്ത പ്രവൃത്തി ക്രൂരവും നിന്ത്യവും ആണെന്നാണ് അലീസ്യ പ്രതികരിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News