Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്: നവജാത ശിശുവിന്റെ വയറില്‍ ഇരട്ടകുട്ടികള്‍ ഹോങ്കോങ്ങിലെ ക്യൂന്‍സ് എലിസബത്ത് ആശുപത്രിയിൽ ചൈനീസ് ദമ്പതിമാർക്ക് പിറന്ന കുഞ്ഞിൻറെ ഗർഭപാത്രത്തിലാണ് ഇരട്ടക്കുട്ടികളുടെ ഭ്രൂണം കണ്ടെത്തിയത്. ജനിച്ച് മൂന്നാമത്തെ ആഴ്ച ശസ്ത്രക്രിയ നടത്തി ഡോക്ടര്‍മാര്‍ ഇരട്ടക്കുട്ടികളെ പുറത്തെടുത്തു. എട്ടു മുതല്‍ 10 ആഴ്ച വരെ വളര്‍ച്ചയുണ്ടായിരുന്ന ഭ്രൂണത്തിന് കൈകാലുകള്‍, സുഷുമ്‌ന, കുടല്‍, ത്വക്ക് എന്നിവയെല്ലാം വികസിച്ചിട്ടുണ്ടായിരുന്നു. 14.2 ഗ്രാമും, 9.2 ഗ്രാമും ഭാരമുണ്ടായിരുന്ന അവയ്ക്ക് പൊക്കിള്‍ കൊടിയുമുണ്ടായിരുന്നു. ‘ഫീറ്റസ് ഇന്‍ ഫെറ്റു’ (ജനിച്ചിട്ടില്ലാത്ത കുഞ്ഞില്‍ ഭ്രൂണം വളരുന്ന അവസ്‌ഥ) എന്ന ജനിതക തകരാറാണ് ഗര്‍ഭസ്‌ഥ ശിശുക്കളില്‍ ഭ്രൂണം വളരുന്നതിനിടയാക്കുന്നത്. 500,000 നവജാത ശിശുക്കളില്‍ ഒരാളിലാണ് ഈ അപൂര്‍വ ജനിതക വൈകല്യം ഉണ്ടാകുന്നത്.ലോകത്ത് ഇതുവരെ ഇത്തരത്തിലുള്ള 200 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നതെന്ന് വിദഗ്‌ദ്ധര്‍ വ്യക്‌തമാക്കി. നവജാത ശിശുക്കളില്‍ ഈ ജനിതക വൈകല്യം രൂപപ്പെടുന്നതിന്റെ യഥാര്‍ത്ഥ കാരണം ഇന്നും അഞ്‌ജാതമാണെന്നും ശാസ്‌ത്രകാരന്‍മാര്‍ വെളിപ്പെടുത്തുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടി സുഖമായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
Leave a Reply