Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 30, 2024 5:51 am

Menu

Published on December 29, 2015 at 10:54 am

പുരുഷൻമാർക്കും പറ്റും ഈ അബദ്ധങ്ങൾ

bad-habits-that-wreck-your-skin

ആണായാലും പെണ്ണായാലും സൗന്ദര്യസംരക്ഷണം പുതു തലമുറയ്ക്ക് വളരെ പ്രധാനപ്പെട്ട കാര്യമാണ്. എന്നാല്‍ പ്രധാനമായും സൗന്ദര്യസംരക്ഷണത്തിൽ സമയത്തിന്റെ കാര്യത്തില്‍ അല്‍പം കടുംപിടുത്തം പിടിക്കുന്നത് പുരുഷന്‍മാരാണ്. അതുകൊണ്ടു തന്നെ ഇവര്‍ പലപ്പോഴും ചില തെറ്റുകള്‍ സൗന്ദര്യ സംരക്ഷണത്തിത്തില്‍ വരുത്തും. ചര്‍മ്മത്തിന് ഗുണകരമാകുന്ന ശീലങ്ങളെക്കുറിച്ച് നമുക്കെല്ലാം അറിയാം. എന്നാല്‍ എന്തൊക്കെ ശീലങ്ങളാണ് ചര്‍മ്മത്തിന് ദോഷകരമായി ബാധിയ്ക്കുക എന്ന കാര്യം നിങ്ങള്‍ക്കറിയാമോ?

➤ രോഗാവസ്ഥ പെട്ടെന്ന് പ്രകടമാകുന്നത് മുഖത്താണ്. സ്ത്രീകളാണെങ്കില്‍ വളരെ പെട്ടെന്നു തന്നെ അതിനെ മറയ്ക്കാന്‍ ശ്രമിക്കും. എന്നാല്‍ പലപ്പോഴും പുരുഷന്‍മാരില്‍ ഇത്തരം കള്ളത്തരങ്ങള്‍ നടക്കില്ല. അതുകൊണ്ടു തന്നെ രോഗാവസ്ഥയില്‍ പലപ്പോഴും മുഖം സംരക്ഷിക്കുന്ന കാര്യത്തില്‍ പുരുഷന്‍മാര്‍ പുറകിലായിരിക്കും.

➤ പലപ്പോഴും കടുത്ത മാനസിക സമ്മര്‍ദ്ദവും ഓഫീസ് ജോലിയും സ്ത്രീകളേക്കാള്‍ കൂടുതല്‍ പുരുഷന്‍മാരെ തളര്‍ത്തും. അതുകൊണ്ടു തന്നെ ഉറക്കം പലപ്പോഴും പ്രശ്‌നമായിരിക്കും. ഇത് മുഖത്ത് കറുത്ത പാടുകള്‍ക്ക് കാരണമാകും.

➤ ഏതൊക്കെ തരത്തിലുള്ള അലര്‍ജികളാണ് ഇന്നത്തെ കാലത്ത് ഉള്ളതെന്നു പലര്‍ക്കും അറിയില്ല. അതുകൊണ്ടു തന്നെ സ്ത്രീകളേക്കാള്‍ പുരുഷന്‍മാരെയാണ് ഇത്തരത്തില്‍ അലര്‍ജികള്‍ പിടികൂടുകയെന്നത് സാരം. അതുകൊണ്ട് കാലാവസ്ഥാ മാറ്റമനുസരിച്ചുണ്ടാകുന്ന ഇത്തരത്തിലുള്ള അലര്‍ജികളെല്ലാം തന്നെ ചികിത്സിക്കാന്‍ വൈകരുതെന്നതാണ് സത്യം.

➤ മോശം ഭക്ഷണ ശീലങ്ങള്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പലപ്പോഴും സൗന്ദര്യത്തിലും പ്രശ്‌നമാണ് ഉണ്ടാക്കുക. ഇത് നമ്മുടെ ആരോഗ്യത്തെ തന്നെ നശിപ്പിക്കും.

➤ എത്രയൊക്കെ സൗന്ദര്യസംരക്ഷണത്തില്‍ ശ്രദ്ധിച്ചാലും പുകവലി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല.പുകവലി ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ആരോഗ്യപരമായും മനാസികപരമായും ബാധിക്കും എന്നതാണ് സത്യം.

Loading...

Leave a Reply

Your email address will not be published.

More News