Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 3, 2024 9:37 am

Menu

Published on April 3, 2018 at 9:00 pm

മുടിയുടെ തിളക്കവും കരുത്തും വര്‍ധിപ്പിക്കാന്‍ പഴം

banana-mask

പഴം ശരീരത്തിനും മുടിക്കും വളരെയധികം ഗുണം നല്‍കുന്ന ഒന്നാണ് . ഇതിൽ പൊട്ടാസ്യം, മഗ്നീഷ്യം, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ എ, ബി, ഇ എന്നിവയാല്‍ സമ്പുഷ്ടമാണ് . പഴത്തില്‍ അടങ്ങിയിയ പൊട്ടാസ്യം മുടിയുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും താരനെ തടയുകയും ചെയ്യും. കൂടാതെ പഴം നല്ല ഒരു കണ്ടീഷണര്‍ കൂടിയാണ് .

ബനാന ഹെയര്‍മാസ്‌ക്

പഴം, തേന്‍, റോസ് വാട്ടര്‍, കോക്കനട്ട് മില്‍ക്ക്, യോഗര്‍ട്ട്, വെളിച്ചെണ്ണ എന്നിവ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ഹെയര്‍മാസ്‌ക് ഉണ്ടാക്കാവുന്നതാണ് .

പഴം എടുക്കുന്നത് മുടിയുടെ നീളത്തിനനുസരിച്ചാണ് . ആവശ്യത്തിനുള്ള പഴമെടുത്ത് അത് നന്നായി അരിഞ്ഞ് കഷണങ്ങളാക്കിയതിനു ശേഷം അതിലേക്ക് രണ്ട് സ്പൂണ്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാം. അതിനു ശേഷം ഇത് രണ്ടും കൂട്ടിയരച്ച് നല്ലൊരു മിശ്രിതമാക്കുക. ഇത് തമ്മില്‍ ചേര്‍ന്നുവരുമ്പോള്‍ ഇതിലേക്ക് തേന്‍ ചേര്‍ക്കാം. തേനും നന്നായി ഇളക്കി യോജിപ്പിച്ച് കഴിയുമ്പോള്‍ അതിലേക്ക് രണ്ടുസ്പൂണ്‍ വെളിച്ചെണ്ണ, റോസ് വാട്ടര്‍ എന്നിവ ചേര്‍ക്കുക. അത് നന്നായ് യോജിപ്പിച്ചതിന് ശേഷം അതിലേക്ക് യോഗര്‍ട്ട് ചേര്‍ത്ത് ഇളക്കുക.

ഈ ഉണ്ടാക്കിയ മിശ്രിതം ഇനി മുടിയില്‍ തേച്ചുപിടിപ്പിക്കാം. 10-15 മിനിട്ട് കഴിഞ്ഞു പതുക്കെ വിരലുകള്‍ ഉപയോഗിച്ച് മസാജ് ചെയ്ത് ചെറുചൂടുവെള്ളത്തില്‍ മുടി കഴുകിയെടുക്കാം. മാസത്തില്‍ മൂന്ന് തവണ ഈ രീതിയിൽ ബനാന മാസ്‌ക് മുടിയില്‍ പുരട്ടുന്നത് മുടിയുടെ തിളക്കവും കരുത്തും വര്‍ധിപ്പിക്കാന്‍ സഹായിക്കും.

Loading...

Leave a Reply

Your email address will not be published.

More News