Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 8:14 pm

Menu

Published on October 13, 2018 at 4:47 pm

രക്തചന്ദനം അടുപ്പിച്ചു മുഖത്തു പുരട്ടിയാല്‍….

beauty-benefits-of-red-sandalwood

ചര്‍മത്തിന് സ്വാഭാവിമായ സൗന്ദര്യം നല്‍കുന്ന പല പ്രകൃതിദത്ത വഴികളുമുണ്ട്. പരമ്പരാഗത കാലം മുതല്‍ ഉപയോഗിച്ചു വരുന്ന, യാതൊരു ദോഷവും വരുത്താത്ത ചില വഴികള്‍. ഇത്തരം വഴികളില്‍ ഒന്നാണ് രക്തചന്ദനം. നല്ല ശുദ്ധമായ രക്തചന്ദനം മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. സൗന്ദര്യസംരക്ഷണത്തിനുള്ള ആയുര്‍വേദ ചേരുവകളിലെ പ്രധാനപ്പെട്ട ഒന്നാണ് രക്തചന്ദനം. അല്‍പം വില കൂടിയതാണെങ്കിലും യാതൊരു ദോഷവും വരുത്താതെ ഒരുപിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് രക്തചന്ദനം.

രക്തചന്ദനം അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് പല തരത്തിലെ ചര്‍മ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നാണ്. പിഗ്മെന്റേഷന്‍, കരുവാളിപ്പ്, മുഖക്കുരു തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണ് രക്തചന്ദനം. രക്തചന്ദനം പാലിലോ തേനിലോ വെള്ളത്തിലോ എല്ലാം കലക്കി പുരട്ടാം. പല ചര്‍മ പ്രശ്‌നങ്ങള്‍ക്ക് പല ചേരുവകളിലാണ് ഇതു തയ്യാറാക്കേണ്ടത്. രക്തചന്ദനം തേയ്‌ക്കേണ്ട രീതി, ഇതു പുരട്ടിയാല്‍ ലഭിയ്ക്കുന്ന ഗുണം എന്നിവയെക്കുറിച്ച് അറിയൂ,

ചര്‍മത്തിനു നിറം വയ്ക്കാൻ

ചര്‍മത്തിനു നിറം വയ്ക്കാനുള്ള നല്ലൊരു വഴിയാണ് രക്തചന്ദനം. ഇതും മഞ്ഞളും പച്ചപ്പാലില്‍ കലക്കി മുഖത്തു പുരട്ടുന്നത് ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. അടുപ്പിച്ച് അല്‍പനാള്‍ ചെയ്താല്‍ ഗുണം ലഭിയ്ക്കും.

മുഖ ചര്‍മം

രക്തചന്ദനം മുഖ ചര്‍മം അയഞ്ഞു തൂങ്ങാതിരിയ്ക്കാനും ഏറെ നല്ലതാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ചര്‍മത്തിന് ഇറുക്കം നല്‍കുന്ന ഒന്നാണ്. അല്ലെങ്കില്‍ ഇതിനൊപ്പം തേന്‍ ചേര്‍ത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തേനും ചര്‍മത്തിന് ഇറുക്കം നല്‍കാന്‍ നല്ലതാണ്.

മുഖത്തെ പിഗ്മെന്റേഷന്‍

മുഖത്തെ പിഗ്മെന്റേഷന്‍ മാറാനും പാലും രക്ത ചന്ദനവും കലര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്. ഇത് അടുപ്പിച്ച് ഉപയോഗിയ്ക്കുന്നത് മുഖത്തെ കുത്തുകള്‍ മാറാനും ബ്രൗണ്‍ പാടുകളുമെല്ലാം മാറാന്‍ ഏറെ നല്ലതാണ്.

തിളക്കവും മൃദുത്വവും

മുഖത്തിനു തിളക്കവും മൃദുത്വവും നല്‍കാനും രക്തചന്ദനം ഏറെ നല്ലതാണ്. ഇതും തിളപ്പിയ്ക്കാത്ത പാലും ചേര്‍ത്തു പുരട്ടാം. ബദാം ഓയില്‍, വെളിച്ചെണ്ണ, രക്തചന്ദനം എന്നിവ കലര്‍ത്തിയ മിശ്രിതം മുഖത്തു പുരട്ടുന്നത് മുഖത്തിനു തിളക്കവും മിനുക്കവും നല്‍കാന്‍ ഏറെ നല്ലതാണ്. ഇതും അല്‍പനാള്‍ അടുപ്പിച്ചു ചെയ്യുക.

എണ്ണമയമുള്ള ചര്‍മത്തിനും വരണ്ട ചര്‍മത്തിനും

എണ്ണമയമുള്ള ചര്‍മത്തിനും വരണ്ട ചര്‍മത്തിനും ഒരുപോലെയുള്ള പരിഹാരമാണ് ഇത്. ചര്‍മത്തില്‍ കൂടുതല്‍ സെബം അഥവാ എണ്ണമയം പുറപ്പെടുവിയ്ക്കുന്നതു തടയാനും ഇതു വഴി മുഖക്കുരു പോലുളള പ്രശ്‌നങ്ങള്‍ തടയാനും രക്തചന്ദനത്തിനു സാധിയ്ക്കും. മുഖത്തെ ചെറിയ കുഴികള്‍ അഴുക്കും എണ്ണമയവും അടിഞ്ഞു കൂടി ചര്‍മത്തിനു പല പ്രശ്‌നങ്ങളും ഉണ്ടാക്കും. മുഖത്തെ ഇത്തരം ചര്‍മ സുഷിരങ്ങളുടെ വലിപ്പം കുറയ്ക്കാന്‍ രക്തചന്ദനവും ചെറുനാരങ്ങാനീരും കലര്‍ത്തിയ മിശ്രിതം ഏറെ നല്ലതാണ്. ഇതു പുരട്ടി മുഖം കഴുകിയ ശേഷം മുഖത്തു മോയിസ്ചറൈസര്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

തൈരില്‍ രക്തചന്ദനം

തൈരില്‍ രക്തചന്ദനം കലര്‍ത്തി പുരട്ടുന്നതും ഏറെ നല്ലതാണ്. 1 ടേബിള്‍ സ്പൂണ്‍ രക്തചന്ദനം, 2 ടേബിള്‍ സ്പൂണ്‍ തൈര്, 2 ടേബിള്‍ സ്പൂണ്‍ പാല്‍, അര ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടി എന്നിവ കലര്‍ത്തി മുഖത്തു പുരട്ടുക. ഉണങ്ങുമ്പോള്‍ കഴുകിക്കളയാം. ഇതു മുഖത്തിന് പിഗ്മെന്റേഷന്‍ നീക്കാന്‍ നല്ലതാണ്. ആഴ്ചയില്‍ 2 ദിവസമെങ്കിലും ഇതു ചെയ്താല്‍ ഗുണമുണ്ടാകും.

വെളിച്ചെണ്ണയും രക്തചന്ദനവും

വെളിച്ചെണ്ണയും രക്തചന്ദനവും കലര്‍ത്തിയ മിശ്രിതവും ഏറെ നല്ലതാണ്. ഇത് വരണ്ട ചര്‍മത്തിനുളള നല്ലൊരു മരുന്നാണെന്നു വേണം, പറയാന്‍. വെളിച്ചെണ്ണ ചര്‍മത്തിന് സ്വാഭാവികമായി ഈര്‍പ്പം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. രക്തചന്ദനം കലരുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. വരണ്ട മുഖത്തിന് ഈര്‍പ്പവും ഒപ്പം നിറവും മൃദുത്വവുമെല്ലാം നല്‍കാന്‍ ഇത് ഏറെ നല്ലതാണ്.വെളിച്ചെണ്ണയുടെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളും രക്തചന്ദനത്തിന്റെ മരുന്നു ഗുണവുമെല്ലാം മുഖക്കുരുവും അലര്‍ജിയും പോലുളള പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പരിഹാരമാണ്.രക്തചന്ദനം തേങ്ങാപ്പാലില്‍ കലര്‍ത്തി പുരട്ടുന്നത് മുഖത്തെ വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണ്.

Loading...

Leave a Reply

Your email address will not be published.

More News