Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബ്രസീലിയ: സൗന്ദര്യ മത്സരത്തിനിടെ സുന്ദരികള്‍ വേദിയില്‍ തമ്മില്‍ തല്ലിയത് കാണികള്‍ക്ക് അത്ഭുത കാഴ്‌ച്ചയായി. ബ്രസീലില്‍ നടന്ന മിസ് ആമസോണ്‍ 2015 സൗന്ദര്യ മത്സരത്തിലാണ് സുന്ദരികള്‍ തമ്മിലടിച്ചത്. മത്സരത്തില്‍ റണ്ണറപ്പായി തിരഞ്ഞെടുത്ത ഷേയിസ്‌ലെയിന്‍ ഹയല്ലയും വിജയി കരോലിന്‍ ടോലെഡോയുമാണ് തമ്മിലടിച്ചത്. മത്സരത്തില്‍ തനിക്ക് കിട്ടേണ്ട സുന്ദരിപ്പട്ടം ടോലെഡോ തട്ടിയെടുത്തതാണ് ഹയല്ലയെ ചൊടിപ്പിച്ചത്.കിരീട ധാരണത്തിന് ശേഷം വേദിയില്‍ നിന്ന ടോലെഡോയുടെ അടുത്തേയ്‌ക്ക് പാഞ്ഞ ഷേയിസ്‌ലെയിന്‍ ഹയല്ല സുന്ദരിയുടെ കിരീടത്തില്‍ പിടിമുറുക്കി. കിരീടം തട്ടിയെടുത്ത ഹയല്ല അത് തറയിലെറിഞ്ഞ് നശിപ്പിച്ചു.അതിന് ശേഷം ടോലേഡോയുടെ നേരെ കൈ ചൂണ്ടി സംസാരിക്കുകയും. സമ്മാനത്തിനുള്ള അര്‍ഹത കരോളിന് ഇല്ലെന്ന് ഷീസ്‌ലേൻ ഉറക്കെ പറയുകയും വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്‌ഥര്‍ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. തകര്‍ന്നുപോയ കിരീടത്തിന് പകരം മറ്റൊരെണ്ണം വളരെ വേഗമെത്തിച്ച് വിജയിയെ അണിയിച്ച അധികൃതര്‍ ഹയല്ലയെ സ്‌റ്റേജില്‍ നിന്നും മാറ്റി രംഗം ശാന്തമാക്കി.സംഭവത്തെപ്പറ്റി ടോലേഡോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഹയാല്ലയെ ശിക്ഷിക്കണോ എന്ന കാര്യത്തെപ്പറ്റി ആലോചിച്ചു കൊണ്ടിരിക്കുകയാണ് സംഘാടകർ. സംഭവത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
–
–
Leave a Reply